ഉത്തരമുണ്ടോ പ്രധാനമന്ത്രി ; കേരളത്തിലെത്തുന്ന മോദിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഏപ്രില്‍ 23, 24 തീയതികളില്‍ 100 ചോദ്യങ്ങളുമായി 14 ജില്ലകളിലും ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കുമെന്ന് എ.എ റഹീം എം.പി അറിയിച്ചു. 100 ചോദ്യങ്ങളില്‍ ഏതെങ്കിലും ഒന്നിനെങ്കിലും മോദി ഉത്തരം പറയണമെന്നും റഹീം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയോടുള്ള 100 ചോദ്യങ്ങളുടെ പട്ടികയും ക്യുആര്‍ കോഡ് വഴി റഹീം പുറത്തുവിട്ടു. സ്‌ക്രിപ്റ്റഡ് സംവാദവും മന്‍ കി ബാത്തുമല്ലാത്ത കൃത്യമായ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രിക്ക് ഉത്തരമുണ്ടോയെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

മന്‍ കി ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കള്‍ക്ക് തന്നെ അത്ഭുതമായിരിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താതെ 9 വര്‍ഷങ്ങളാണ് കടന്ന് പോയത്. മന്‍ കി ബാത്തും,മുന്‍കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്. ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്. എന്നാല്‍ യഥാര്‍ത്ഥ ചോദ്യങ്ങളെ കേള്‍ക്കാനും മറുപടി പറയാനും പ്രയാസമാണെന്നും റഹീം വിമര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ പ്രതിഷേധം

0
ബെംഗളൂരു: കാവേരി നദീജല വിഷയത്തിൽ കർണാടകയിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ്...

​”പ്രധാനമന്ത്രിയുടെ കാൽ കഴുകിയ വെള്ളം കുടിക്കണം”; നടന്റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

0
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലുകൾ കഴുകി ആ വെള്ളം കുടിക്കാൻ...

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ മൂന്ന് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പ് തല...

​”ഞാൻ ചെയ്തത് ജോലി മാത്രം, പേടിയുണ്ടായിരുന്നില്ല”; നീങ്ങുന്ന ബസിന് മുന്നിൽ ജീവൻ പണയം വെച്ച...

0
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മാർച്ച് നടത്തിയ...