കണ്ണൂര്‍ : സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കരിയെ വെല്ലുവിളിച്ച് കണ്ണൂര്‍ ഡി.വൈ.എഫ്.ഐ. ആകാശ് അടക്കമുള്ളവരുടെ ഇടപാടുകള്‍ അറിയാമായിരുന്നെങ്കിലും പേരെടുത്ത് വിമര്‍ശിക്കാതിരുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് മനു തോമസ് പറഞ്ഞു.
ഇവര്‍ക്കെതിരെ പൊതുസമൂഹത്തിന് കൃത്യമായ സൂചനകള്‍ സംഘടന നല്‍കിയിരുന്നു. ഇവരുടെ പേരുകള്‍ പോലീസിനെ അറിയിക്കേണ്ട ബാധ്യത ഡി.വൈ.എഫ്.ഐക്കില്ല. വാര്‍ത്താ സമ്മേളനം നടത്താന്‍ ആകാശ് തില്ലങ്കേരിയെ വെല്ലുവിളിച്ച മനു തോമസ് എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്ര ധൈര്യം കിട്ടുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞു.
ക്വട്ടേഷനെതിരെ ഫെബ്രുവരി മാസം താന്‍ കൂത്തുപറമ്പില്‍ ജാഥ നയിച്ചപ്പോള്‍ ഈ സംഘം അവിടുത്തെ വൈദ്യുതി വിച്ഛേദിച്ചു. മൊബൈല്‍ ടോര്‍ച്ച് അടിച്ചാണ് അന്ന് പ്രസംഗിച്ചത്. ഫ്യൂസ് ഊരിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ സഹോദരനാണെന്ന ഷാഫി പറമ്പിലിന്റെ ആരോപണത്തിലെ സത്യം എന്താണെന്ന് അറിയില്ലെന്നും മനു തോമസ് വ്യക്തമാക്കി.