പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും മറ്റുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമായാണ് അഞ്ച് രാജ്യങ്ങളിലേക്ക്‌ പോകുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രിയുടെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്രസന്ദർശനംകൂടിയാണിത്‌. ജൂലായ് ഒൻപതുവരെ നീളുന്ന യാത്രയിൽ ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജൻറീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. ഘാനയിലാണ് പ്രധാനമന്ത്രി ആദ്യമെത്തുന്നത്. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഘാനയിലെത്തുന്നത്.

മൂന്ന്, നാല് തീയതികളിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെത്തും. 26 വർഷത്തിനുശേഷമുള്ള ഇന്ത്യൻ പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് സന്ദർശനമാണിത്. പിന്നീട്‌ അർജന്റീന സന്ദർശിക്കും. അഞ്ചുമുതൽ എട്ടുവരെയാണ് ബ്രസീൽ സന്ദർശനം. റിയോ ഡി ജനൈറോയിൽ നടക്കുന്ന ബ്രിക്‌സ്‌ ഉച്ചകോടിയിൽ പങ്കെടുക്കും. മോദിയുടെ വിദേശസന്ദർശനത്തെ വിമർശിച്ച്‌ കോൺഗ്രസ് രംഗത്തെത്തി. പതിവുയാത്രയ്ക്ക്‌ പ്രധാനമന്ത്രി അഞ്ചുരാജ്യങ്ങളിൽ പര്യടനത്തിന്‌ പോവുകയാണെന്നും മണിപ്പുർ അടക്കം രാജ്യത്തെ ഇളക്കിമറിക്കുന്ന വിഷയങ്ങളിൽനിന്ന്‌ അദ്ദേഹം ഒളിച്ചോടുകയാണെന്നും കോൺഗ്രസ്‌ നേതാവ്‌ ജയറാം രമേഷ്‌ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽ വാഹനാപകടം ; സ്കൂട്ടറും കാറും കൂട്ടിയിടിച്ചു , യുവാവിന് ദാരുണാന്ത്യം

0
കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടറും...

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസി പുതിയ സ്പോൺസർഷിപ്പ് പദ്ധതി ആരംഭിച്ചു

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം...

റാന്നി തോട്ടമൺകാവ് ഭഗവതിക്ഷേത്രത്തില്‍ അംബാ യാഗം ഒക്ടോബര്‍ ഒന്‍പതിന് ആരംഭിക്കും : സ്വാഗത സംഘം...

0
റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ...

ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്...

0
ഡൽഹി: ഏഷ്യൻ ​ഗെയിംസിൽ സ്വർണം ലഭിക്കുന്ന മലയാളി കായികതാരങ്ങൾക്ക് 50 ലക്ഷം...