ദേശീയപാതയിൽ കുരീപ്പുഴ പാലത്തിൽ വാഹനാപകടം ; സ്കൂട്ടറും കാറും കൂട്ടിയിടിച്ചു , യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ദേശീയപാതയിൽ കുരീപ്പുഴ പാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുക്കാട് പുത്തൻതുരുത്ത് സ്വദേശി വിനോദ് ആണ് മരിച്ചത്. വിനോദിനൊപ്പം ബൈക്കിൽ സഞ്ചരിച്ച സുഹൃത്ത് അനിക്കും അപകടത്തിൽ ഗുരുതര പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വിനോദിന്റെ ജീവൻ നഷ്ടമാകുകയായിരുന്നു.

തിങ്കൾ രാത്രി 10.15 നായിരുന്നു അപകടം. വിനോദും അനിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ വടക്കുംതല സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്കു തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിനോദ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അനി ചികിത്സയിൽ തുടരുകയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണമായി തകരുകയും കാറിനു കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയെ വിറപ്പിച്ച് ഹൂതികളുടെ ആക്രമണം ; ലക്ഷ്യം എണ്ണ കേന്ദ്രങ്ങളും പ്രധാന നഗരങ്ങളും

0
റിയാദ്: സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികൾ...

മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
കോട്ടയം: മാസപ്പടി കേസിൽ നിർണായക വഴിത്തിരിവിൽ വ്യക്തിപരമായി വലിയ സന്തോഷമുണ്ടെന്ന് മാത്യു...

കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി

0
കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ ലഹരിമരുന്നുകളും തോക്കും വെടിയുണ്ടകളും പിടികൂടി....

വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് കൗൺസിൽ യോഗം നടന്നു

0
മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട്...