മല്ലപ്പള്ളി : വൈസ് മെൻ ഇന്റർനാഷണൽ സെൻട്രൽ ട്രാവൻകൂർ റീജിയൻ ഡിസ്ട്രിക്ട് 3 യുടെ പ്രഥമ ഡിസ്ട്രിക്ട് കൗൺസിൽ ഡോ.രാജേഷ് വി. ഉദ്ഘാടനം ചെയ്തു. കൊറ്റനാട് വൈസ് മെന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഡിസ്ട്രിക്ട് ഗവർണർ ഡോ.അന്നമ്മ അലക്സ് അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ ജോസ് കരിമരത്തിനാൽ, ഡിസ്ട്രിക്ട് സെക്രട്ടറി ദീപക് കാതലാങ്കൽ, ട്രഷറർ സാംസൺ സാമുവേൽ, ബീന കെ.തോമസ്, ബുള്ളറ്റിൻ എഡിറ്റർ അഭിജിത്ത് പ്രസാദ്, ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു. കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ച് പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കുവാൻ യോഗം തീരുമാനിച്ചു. ഡിസ്ട്രിക്റ്റ് സർവീസ് ഡയറക്ടേഴ്സ്, ക്ലബ്ബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
































