റാന്നി : റാന്നി തോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബർ ഒന്‍പത് മുതൽ 18 വരെ നടക്കുന്ന അംബാ യാഗത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ എം.ജയചന്ദ്രൻ നിർവഹിച്ചു. ലോകശാന്തിക്കും സർവ്വജനക്ഷേമത്തിനും കുടുംബ ഐശ്വര്യത്തിനും നാടിന്റെ അഭിവൃദ്ധിക്കും വേണ്ടി വൈദിക ആചാരാനുഷ്ഠാനങ്ങളോടെ സംഘടിപ്പിക്കുന്ന അംബാ യാഗം റാന്നിയുടെ ആത്മീയ – സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ചടങ്ങായി മാറും. വൈദിക വിധിപ്രകാരമുള്ള വിവിധ പൂജകളും യാഗ കർമ്മങ്ങളും അനുബന്ധ ആത്മീയ ചടങ്ങുകളും പത്ത് ദിവസങ്ങളിലായി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































