തിരുവനന്തപുരം : ആറ്റിങ്ങല്‍ ക്ഷേത്രത്തിന് നേരെ ഡി.വൈ.എഫ്.ഐ ആക്രമണം. കടമ്പാട്ട് കോണം ഉടയന്‍കാവ് തമ്പുരാന്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘമായിട്ടെത്തി ക്ഷേത്രത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ക്ഷേത്രത്തിന്റെ പേരെഴുതി വെച്ചിരുന്ന ബോര്‍ഡും സമീപത്തുണ്ടായിരുന്ന ശബരിമല ശാസ്താവിന്റെ ചിത്രം പതിച്ചിരുന്ന മറ്റൊരു ബോര്‍ഡും നശിപ്പിച്ചു. സംഭവത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ കല്ലമ്പലം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ പ്രതിഷേധം ഉള്‍പ്പെടെയുളള പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.