വ്യാജലഹരി കേസിൽ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി: ഷീല സണ്ണിയെ വ്യാജലഹരിക്കേസില്‍ കുടുക്കിയ ഗൂഡാലോചനക്കേസിലെ മുഖ്യപ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും കസ്റ്റഡിയിൽ വിട്ടു. നാലുദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. തൃശ്ശൂർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് സെഷൻസ് കോടതിയുടെതാണ് നടപടി. നാരായണ ദാസിനെയും ലിവിയയേയും നാളെ ഒന്നിച്ചിരുത്തി പ്രത്യേക സംഘം ചോദ്യം ചെയ്യും. മൊഴികളിലെ വൈരുദ്ധ്യത്തിൽ വ്യക്തത വരുത്താനാണ് നീക്കം. നാരായണദാസിനെ കസ്റ്റഡിയില്‍ വിടേണ്ടെന്ന തൃശൂര്‍ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍പ്പെടുത്തിയ ഗൂഡാലോചനക്കേസിലെ അന്വേഷണം മുന്നോട്ടുപോകാന്‍ രണ്ട് പ്രതികളെയും ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമാണെന്നും തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ പിഴവുകളുണ്ടെന്നുമുള്ള പോലീസ് വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ക്രിമിനല്‍ നടപടിക്രമം അനുശാസിക്കുന്ന 60 ദിവസത്തെ സമയ പരിധി പൂര്‍ത്തിയായതിനാല്‍ പോലീസ് കസ്റ്റഡി അനുവദിക്കാനാവില്ലെന്നായിരുന്നു സെഷന്‍സ് കോടതിയുടെ വിധി. ഇക്കാര്യം അന്വേഷണ ഘട്ടത്തിലുള്ള കേസില്‍ കര്‍ശനമായി പാലിക്കാനാവില്ലെന്ന പോലീസിന്‍റെ വാദവും കോടതി അംഗീകരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...