മാവേലിക്കരയില്‍ പൊതുമരാമത്ത് റോഡ് കൈയേറി നോ പാർക്കിംഗ് ബോർഡുകൾ

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മിച്ചൽ ജംഗ്ഷന് തെക്ക് വ്യാപാരസമുച്ചയത്തിനു മുന്നിൽ പൊതുമരാമത്ത് റോഡ് കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ബോർഡുകൾ സ്ഥാപിച്ചതായി പരാതി. ജംഗ്ഷന് തെക്ക് സിനിമ തിയേറ്ററിന് എതിർവശമുള്ള വ്യാപാരസമുച്ചയത്തിനു മുന്നിലായാണ് അൻപതു മീറ്റർ പൊതുമരാമത്ത് റോഡ് കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തെക്ക് സിനിമ തിയേറ്ററിന് എതിർവശമുള്ള വ്യാപാരസമുച്ചയത്തിനു മുന്നിലായാണ് അൻപതു മീറ്റർ പൊതുമരാമത്ത് റോഡ് കൈയേറി ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

മിച്ചൽ ജംഗ്ഷനില്‍ നിന്ന് നാലുവശത്തേക്കുമുളള റോഡിന്റെ വശങ്ങളിൽ ജംഗ്ഷനില്‍ നിന്ന് നിശ്ചിത അകലം കഴിഞ്ഞ് റോഡിന്റെ ഇടതുവശം വാഹന പാർക്കിംഗ് നേരത്തേതന്നെ അനുവദിച്ചിട്ടുള്ളതാണ്. ഗതാഗത ഉപദേശകസമിതി ഇതിന് അംഗീകാരവും നൽകിയിട്ടുണ്ട്. ഇതിനിടെയാണ് സ്വകാര്യവ്യക്തി റോഡ് കൈയേറി അനധികൃതമായി ബോർഡുവെച്ചത്. വിവിധ സംഘടനകളും വ്യക്തികളും പൊതുമരാമത്ത്, ഗതാഗതവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...