ആലപ്പുഴ: ഇടതുസര്‍ക്കാര്‍ മുന്നാക്കസംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് രാജിവെച്ചു. സംവരണവിഷയത്തിലെ സി.പി.എം നിലപാട് അംഗീകരിക്കാനാകില്ലെന്നുകാട്ടി ഡി.വൈ.എഫ്.ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റും ടൗണ്‍ മേഖല പ്രസിഡന്‍റുമായ ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗമായും സി.പി.എം ചെങ്ങന്നൂര്‍ മൂലെപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്.
താന്‍ ഉള്‍പ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍നിന്ന് പുറത്ത് പോകുന്നതെന്നും മുന്നാക്ക സംവരണത്തിനെതിരായ സമരങ്ങളില്‍ സജീവമാകാനാണ് തീരുമാനമെന്നും ശ്രീകല ഗോപി വ്യക്തമാക്കി.
അതേസമയം, കുറേനാളായി ശ്രീകല സംഘടനയില്‍ സജീവമായിരുന്നില്ലെന്നാണ് സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നത്. രാജി ഒഴിവാക്കാന്‍ ശ്രീകലയുടെമേല്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതൃത്വങ്ങള്‍ കടുത്ത സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്.