മുന്നാക്കസംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച്‌ ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇടതുസര്‍ക്കാര്‍ മുന്നാക്കസംവരണം നടപ്പാക്കിയതില്‍ പ്രതിഷേധിച്ച്‌ ചെങ്ങന്നൂരില്‍ ഡി.വൈ.എഫ്.ഐ വനിത ദലിത് നേതാവ് രാജിവെച്ചു. സംവരണവിഷയത്തിലെ സി.പി.എം നിലപാട് അംഗീകരിക്കാനാകില്ലെന്നുകാട്ടി ഡി.വൈ.എഫ്.ഐ ചെങ്ങന്നൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റും ടൗണ്‍ മേഖല പ്രസിഡന്‍റുമായ ശ്രീകല ഗോപിയാണ് നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയത്. മഹിള അസോസിയേഷന്‍ ഏരിയ കമ്മിറ്റി അംഗമായും സി.പി.എം ചെങ്ങന്നൂര്‍ മൂലെപ്പടവ് ബ്രാഞ്ച് കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. എസ്.എഫ്.ഐയിലൂടെയാണ് സംഘടന പ്രവര്‍ത്തനം ആരംഭിച്ചത്.

താന്‍ ഉള്‍പ്പെടെയുള്ള ദലിത് വിഭാഗങ്ങളുടെ അവകാശ അട്ടിമറിയില്‍ പ്രതിഷേധിച്ചാണ് സംഘടനയില്‍നിന്ന് പുറത്ത് പോകുന്നതെന്നും മുന്നാക്ക സംവരണത്തിനെതിരായ സമരങ്ങളില്‍ സജീവമാകാനാണ് തീരുമാനമെന്നും​ ശ്രീകല ഗോപി വ്യക്തമാക്കി.

അതേസമയം, കുറേനാളായി ശ്രീകല സംഘടനയില്‍ സജീവമായിരുന്നില്ലെന്നാണ്​ സി.പി.എം കേന്ദ്രങ്ങള്‍ പറയുന്നത്​. രാജി ഒഴിവാക്കാന്‍ ശ്രീകലയുടെമേല്‍ സി.പി.എം, ഡി.വൈ.എഫ്​.ഐ നേതൃത്വങ്ങള്‍ കടുത്ത സമ്മര്‍ദം ആരംഭിച്ചിട്ടുണ്ട്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...