കണ്ണൂര്‍ : രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരിടുന്ന സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. ചെമ്പിലോട് മേഖല സെക്രട്ടറിയാണ് സി സജേഷ്.
ഇയാളെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സൈബര്‍ സഖാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഈ ഘട്ടത്തിലാണ് ഡിവൈഎഫ്‌ഐയുടെ നടപടി. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാണിച്ച് സജേഷ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ജുനുമായി സജേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.