രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ട സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരിടുന്ന സജേഷിനെ പുറത്താക്കിയതായി ഡിവൈഎഫ്‌ഐ. സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗമായ അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്. ചെമ്പിലോട് മേഖല സെക്രട്ടറിയാണ് സി സജേഷ്.

ഇയാളെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജന്‍ അറിയിച്ചു. സംഘടനയ്ക്ക് യോജിക്കാത്ത തരത്തില്‍ സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം പുലര്‍ത്തിയതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎം സൈബര്‍ സഖാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഈ ഘട്ടത്തിലാണ് ഡിവൈഎഫ്‌ഐയുടെ നടപടി. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെയാണ് അര്‍ജുന്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന് കാറ് കൊണ്ടുപോയത് എന്ന് കാണിച്ച്‌ സജേഷ് നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ജുനുമായി സജേഷിന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...