ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ വധശ്രമം

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക്‌ സെക്രട്ടറിക്ക് നേരെ വധശ്രമം. ഇന്ന് പുലര്‍ച്ചെയാണ് കേച്ചേരി സ്വദേശി സൈഫുദിന് വെട്ടേറ്റത്. കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സൈഫുദിനെ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണിയാള്‍.

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സൈഫുദിനെ ഒരു കൂട്ടം ആളുകള്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നെന്നാണ് സൈഫുദിന്‍ പോലീസിന് നല്‍കുന്ന മൊഴി. വധശ്രമത്തിന് പിന്നില്‍ എസ്‌.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. കേച്ചേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ഗ്രാമോത്സവം പരിപാടിയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പങ്കെടുക്കാന്‍ ശ്രമിക്കുകയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു. ഇതിന്‍റെ പ്രതികാരമാണ് കൊലപാതക ശ്രമമെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...