തിരുവനന്തപുരം: തലസ്ഥാനത്ത് മനുഷ്യ മഹാശൃംഖല കഴിഞ്ഞ മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ വഞ്ചിയൂര്‍ ബ്ലോക്ക് സെക്രട്ടറി നിതിനിനാണ് വെട്ടേറ്റത്. നിതിനെ ആക്രമിച്ച സുമേഷിനെ പിടികൂടിയിട്ടുണ്ട്. പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് സൂചന. അതേസമയം സംഭവത്തില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.
മനുഷ്യ മഹാശൃംഖല കഴിഞ്ഞ മടങ്ങവെ ഡി.വൈ.എഫ്.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
RECENT NEWS
Advertisment