പത്തനംതിട്ട : മെഴവേലിയിലെ ഡി.വൈ.എഫ്.ഐ നേതാവ് എസ്. മനുവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ച ഇലവുംതിട്ട എസ്.ഐ മാനുവലിനെ പമ്പ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ പങ്കാളിയായ പോലീസുകാരന്‍ അന്‍വര്‍ഷായെ പന്തളത്തേക്ക് മാറ്റി. പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം വീടിന് സമീപം നിന്ന മനുവിനെ കഞ്ചാവ് ഉണ്ടോയെന്ന് ചോദിച്ച് ഷര്‍ട്ട് ഊരിച്ച് പരിശോധിച്ചത് ചോദ്യം ചെയ്തപ്പോള്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഇരുകരണത്തും അടിച്ചുവെന്നായിരുന്നു പരാതി. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മനുവിന് കേള്‍വിക്ക് തകരാറുണ്ടായി. കര്‍ണപടത്തിന് നേരിയ പൊട്ടല്‍ സംഭവിച്ചതായി കണ്ടത്തിയിരുന്നു
ഡി.വൈ.എഫ്.ഐ നേതാവിന്റെ കര്‍ണപടം അടിച്ചുപൊട്ടിച്ച എസ്.ഐയെ സ്ഥലം മാറ്റി
RECENT NEWS
Advertisment