ലോകകപ്പിനെ വരവേൽക്കുവാൻ ഡി.വൈ.എഫ്.ഐ : ഇട്ടിയപ്പാറയിൽ കിക്കോഫ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: ലോകകപ്പിനെ വരവേൽക്കുവാൻ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍
ലോക കപ്പ് ഉദ്ഘാടന ദിനത്തില്‍ വൈകിട്ട് ഇട്ടിയപ്പാറയിൽ കിക്കോഫ് സംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ പ്രദേശങ്ങളിൽ ഫുട്ബോൾ പ്രവചന ബോക്സുകൾ സ്ഥാപിക്കും. വിജയിയെ പ്രഖ്യാപിക്കുന്ന വ്യക്തികളെ തെരഞ്ഞെടുത്ത് ഫൈനൽ ദിവസം നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. പഴവങ്ങാടിയിലെ വിവിധ സ്കൂളുകൾ കേന്ദ്രീകരിച്ച് ഫുട്ബോൾ ക്വിസ് മത്സരം സംഘടിപ്പിക്കും. മത്സര വിജയികൾക്ക് തത്സമയം തന്നെ സമ്മാനങ്ങളും നൽകും. സെമി ഫൈനൽ ദിവസമായ ജൂലൈ 14നും 15 നും ഫൈനൽ ദിവസമായ ജൂലൈ 19 നും ഇട്ടിയപ്പാറയിൽ വലിയ സ്‌ക്രീനിൽ മത്സരം സൗജന്യമായി പ്രദർശിപ്പിക്കും.

ഫൈനൽ മത്സരത്തിന്റെ തലേ ദിവസമായ ജൂലൈ 18 ന് ഫുട്ബോൾ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിളംബര റാലിയും സംഘടിപ്പിക്കും. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് റോഷൻ റോയ് മാത്യു പന്ത് തട്ടി കിക്കോഫ് ഉദ്ഘാടനം നിർവഹിച്ചു.
ഡി.വൈ.എഫ്.ഐ പഴവങ്ങാടി മേഖല ട്രഷറാർ ബിജി ടി ജോർജ് അധ്യക്ഷത വഹിച്ചു.
സി.പി.ഐ (എം) ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രസാദ് എൻ ഭാസ്ക്കരൻ, ഏരിയ കമ്മറ്റിയംഗം കെ.കെ. സുരേന്ദ്രൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി റോബിൻ പി മനോജ്, അനു ടി ശാമുവേൽ, ചന്ദ്രമോഹൻ, ജിതിൻ സാം, നിയാസ്, നിതിൻ വിജയൻ, റിന്റോ മോനായി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...