പത്തനംതിട്ട : ഡിവൈഎഫ്ഐ പത്തനംതിട്ടയിൽ അംഗത്വ വിതരണം ആരംഭിച്ചു. പുതിയ കേരളം പുരോഗമന യുവത്വം എന്ന മുദ്രാവാക്യം ഉയർത്തി ആയിരുന്നു അംഗത്വ വിതരണം ആരംഭിച്ചത്. ജില്ലാതല ഉദ്ഘാടനം പ്രമാടത്ത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം കെ യു ജനീഷ് കുമാർ എംഎൽഎ റോളർസ് കേറ്റിംങ്ങ് ലോക ചാമ്പ്യൻ പ്രമാടം അഭിനന്ദനത്തിൽ അഭിജിത്ത് അമൽ രാജിന് നൽകി നിർവ്വഹിച്ചു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ്സംഗേഷ് ജി നായർ, ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് കുമാർ എം, ജില്ലാ കമ്മിറ്റി അംഗങ്ങൾ വീ ശിവകുമാർ, രേഷ്മ മറിയം റോയ്, ജിജോ മോഡി, പ്രമാടം മേഖലാ പ്രസിഡന്റ് ആർ ജി അനൂപ് എന്നിവർ സന്നതരായിരുന്നു. ജില്ലയിൽ 1100 ഓളം യൂണിറ്റ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. 103 മേഖലാ കമ്മിറ്റികളും, 11 ബ്ലോക്ക് കമ്മറ്റികളും പ്രവർത്തിക്കുന്നു.
ഇത്തവണ രണ്ട് ലക്ഷം യുവതീയുവാക്കളെ ഡിവൈഎഫ്ഐ അംഗങ്ങൾ ആക്കുമെന്നും, ഒക്ടോബർ ഒമ്പതിന് ചെഗുവേര രക്തസാക്ഷിദിനം മെമ്പർഷിപ്പ് ദിനമായി ആചരിക്കും എന്നും ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി പി ബി സതീഷ് കുമാർ, ജില്ലാ പ്രസിഡന്റ് സംഗേഷ് ജി നായർ എന്നിവർ അറിയിച്ചു.