Tuesday, July 8, 2025 9:26 pm

സോളാർ മാനനഷ്‌ടക്കേസ് ; ഹൈബി ഈഡൻ മാപ്പ് പറയണം : ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിവൈഎഫ്‌ഐക്കെതിരായി ഹൈബി ഈഡന്‍ നല്‍കിയ പരാതി കഴമ്പില്ലാത്തതാണെന്ന് കണ്ട് കോടതി തള്ളിയ സാഹചര്യത്തില്‍ സംഘടനയ്‌ക്കെതിരെ ഹൈബി ഈഡന്‍ നടത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ ആരോപണ വിധേയയായ സ്ത്രീയെയും ഹൈബി ഈഡനെയും ചേര്‍ത്ത് ഡിവൈഎഫ്‌ഐ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ചു ഹൈബി ഈഡന്‍ എം.പി നല്‍കിയ കേസാണ് കോടതി തള്ളിയത്.

ഹൈബി ഈഡനും സാക്ഷികളും നല്‍കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും പരസ്പരബന്ധമില്ലാത്തതാണെന്നും കണ്ടെത്തിയാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി കേസ് തള്ളിയിരിക്കുന്നത്. നിരവധി രേഖകള്‍ പരിശോധിക്കുകയും സാക്ഷികളെ വിസ്തരിക്കുകയും ചെയ്തശേഷമാണ് കോടതി ഹൈബി ഈഡന്റെ കേസ് തള്ളിയത്. സോളാര്‍ കേസില്‍ ഒട്ടനവധി കോണ്‍ഗ്രസ്സ് നേതാക്കളുടെ കൂടെ തുടക്കം മുതല്‍ പറഞ്ഞു കേട്ട പേരാണ് ഹൈബി ഈഡന്റേത്. ഏറ്റവുമൊടുവില്‍ സോളാര്‍ പീഡന പരാതിയെ തുടര്‍ന്ന് ഒരു മാസം മുന്നേ ഹൈബി ഈഡന്‍ താമസിച്ച എംഎല്‍എ ഹോസ്റ്റലില്‍ പരാതിക്കാരിയുമായി നേരിട്ടെത്തി സിബിഐ ഉദ്യോഗസ്ഥര്‍ തെളിവ് ശേഖരിച്ചിരുന്നു.

ഹൈബി ഈഡനെതിരെയുള്ളത് ഡിവൈഎഫ്‌ഐ ചമച്ച പരാതിയല്ല. ഗുരുതരസ്വഭാവമുള്ള ലൈംഗികപീഡന പരാതിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് എതിര്‍സ്ഥാനാര്‍ഥിക്കെതിരെ അപവാദ പ്രചരണം നടത്തുന്ന രീതി ഡിവൈഎഫ്‌ഐ-ക്കില്ല. അത് ഹൈബി ഈഡന്റെ പാര്‍ട്ടിയുടെ സ്ഥിരം പരിപാടിയാണ് താനും. ഈ സാഹചര്യത്തില്‍ ഹൈബി ഈഡന്‍ നടത്തിയ ആരോപണങ്ങള്‍ പിന്‍വലിച്ച്‌ അദ്ദേഹം മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി അജയ് കുമാർ റായിയുടെ...

0
പത്തനംതിട്ട: കോന്നി പയ്യാനമൺ ചെങ്കളത്തുണ്ടായ പാറമട അപകടത്തിൽ പെട്ട ജാർഖണ്ഡ് സ്വദേശി...

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സമര സംഗമം ജൂലൈ 11ന്

0
പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത, അഴിമതി, ജനദ്രോഹ നടപടികള്‍, വന്യജീവി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം...

എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകി

0
കണ്ണൂർ: എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകി. എസ്എഫ്‌ഐ...