ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റെനില്‍ വിക്രമസിംഗെയെ തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഇന്ന് തന്നെ വിക്രമസിംഗെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുക്കുമെന്ന് ശ്രീലങ്കന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മെയ് 9നായിരുന്നു ശ്രീലങ്ക നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ കലാപമായി മാറിയതിന് പിന്നാലെ മഹിന്ദ രജപക്സെ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.

രജപക്സെ രാജിവെച്ചതിന് പിന്നാലെ ശ്രീലങ്കയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ അറിയിച്ചിരുന്നു. ആ തീരുമാനം കൂടുതല്‍ വൈകിപ്പിക്കാതിരിക്കാനാണ് വിക്രമസിംഗെയെ ഇന്ന് തന്നെ വീണ്ടും ശ്രീലങ്കയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തിക്കുന്നത്.

ഇത് അഞ്ചാം തവണയാണ് ശ്രീലങ്കയുടെ പ്രധാനമന്ത്രി പദത്തിലേക്ക് വിക്രമസിംഗെ എത്തുന്നത്. 2020ല്‍ ശ്രീലങ്കയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ആരംഭിക്കുന്നത് വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നൊഴുവാക്കി മഹിന്ദ രജപക്സെ ഭരണമേറ്റെടുക്കുന്നതോടെയാണ്. 1977ലാണ് വിക്രമസിംഗെ ആദ്യമായി എംപി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

പുതുതായി രൂപീകരിക്കുന്ന ശ്രീലങ്കന്‍ മന്ത്രിസഭയില്‍ രജപക്സെ കുടുംബത്തില്‍ നിന്നും ആരുമുണ്ടാകില്ലയെന്ന് പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചിരുന്നു. എന്നാല്‍ താന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴില്ലയെന്ന് മഹീന്ദ രജപക്സെയുടെ സഹോദരന്‍ ഗോട്ടബയ രജപക്സെ ആവര്‍ത്തിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...