കരിമണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

കരിമണ്ണൂര്‍: ലഹരി മാഫിയയെ പാലൂട്ടി വളര്‍ത്തിയ സിപിഎമ്മിന് കരിമണ്ണൂരില്‍ തിരിച്ചടി. ഞായറാഴ്ച വൈകുന്നേരം കരിമണ്ണൂര്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഒടുവില്‍ ഒരു വിഭാഗത്തെ യൂത്ത് കോണ്‍ഗ്രസായി ചിത്രീകരിച്ചു സിപിഎം കരിമണ്ണൂരില്‍ പ്രതിഷേധ പ്രകടനവും നടത്തി. ഞായര്‍ വൈകിട്ട് അഞ്ചോടെ ബൈക്കുകളില്‍ മാരാകായുധങ്ങളുമായെത്തിയ ആറുപേര്‍ ഓഫീസിന്റെ ജനാല ചില്ലുകള്‍ അടിച്ചുതകര്‍ത്തു എന്നാണ് സിപിഐഎം ആരോപണം. ഓടിയെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന്‌ ആക്രമികളെ പിടികൂടി കരിമണ്ണൂര്‍ പോലീസിന്‌ കൈമാറിഎന്നും ഇവര്‍ പറയുന്നു. ഓഫീസിലുണ്ടായിരുന്ന എസ്‌എഫ്‌ഐ കരിമണ്ണൂര്‍ ലോക്കല്‍ സെക്രട്ടറി അര്‍ജുന്‍ സാബു (19), ഡിവൈഎഫ്‌ഐ പരിക്കേറ്റതായും ഇവര്‍ ആരോപിക്കുന്നു .

പന്നൂര്‍ സ്വദേശികളായ ജോസ്‌ബിന്‍, നോബിള്‍, വിവേക്‌, കരിമണ്ണൂര്‍ സ്വദേശി മണികണ്ഠന്‍, തൊടുപുഴ സ്വദേശി ആഷിക് എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഒരാള്‍ ഓടി രക്ഷപെട്ടു. പിടിയിലായവര്‍ കരിമണ്ണൂര്‍, പന്നൂര്‍, കിളിയറ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ അടക്കമുള്ള മയക്കുമരുന്ന്‌ വില്‍പന നടത്തുന്നുണ്ട്‌എന്ന് സിപിഎം തന്നെ ആരോപിക്കുന്നു. ഒരാഴ്‌ച മുമ്പ് ഇതേസംഘം പന്നുരുള്ള ഒരു വീട്ടമ്മയെ വീടുകയറി ആക്രമിച്ചിരുന്നു എന്നുമാണ് സിപിഎം നേതാക്കള്‍ പറയുന്നത്.

ഇതേ സമയം ഏതാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുവാന്‍ തീരുമാനിച്ചിരുന്നു .ഇവരെ അനുനയിപ്പിക്കാന്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഇന്നലെ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചയ്ക്കിടയില്‍ ഭിന്നത ഉണ്ടായി .ഇതിനിടെ ഡിവൈഎഫ്‌ഐ വിട്ടാല്‍ കയ്യും കാലും വെട്ടുമെന്നു ഒരു നേതാവ് ഭീഷണി പെടുത്തിയത്രെ. ഇതോടെ ക്ഷുഭിതരായ ഒരു വിഭാഗം നേതാവ് ഉള്‍പ്പെടെയുള്ളവരെ കൈകാര്യം ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പാര്‍ട്ടി ഓഫിസിന്റെ ചില്ലുകള്‍ തകര്‍ത്തു എന്ന ആരോപണവും സിപിഎം ഉയര്‍ത്തി. കേസിന്റെ ബലത്തിന് വേണ്ടി ഇവര്‍ തന്നെ നാശം വരുത്തിയതാണെന്നും പറയപ്പെടുന്നു. ഇത്രയും നാള്‍ ഈ മേഖലയില്‍ ലഹരി മാഫിയയെ പ്രോത്സാഹിപ്പിച്ച നേതാക്കള്‍ക്ക് തിരിച്ചടി കിട്ടിയതോടെ ഇവരെ ലഹരി മാഫിയായി സിപിഎം തന്നെ ചിത്രീകരിച്ചതായി നാട്ടുകാര്‍ പരിഹസിച്ചു.

കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് സമീപം വരെ ഡിവൈഎഫ്‌ഐ ലേബലില്‍ വര്ഷങ്ങളായി ഒരു വിഭാഗം അഴിഞ്ഞാടുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇവരെ സംരക്ഷിച്ചവര്‍ക്കു തിരിച്ചടി കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് സാധാരണക്കാരായ നാട്ടകാര്‍. ഇതേ സമയം പോലീസ് രേഖപ്പെടുത്തിയ മൊഴിയില്‍ യൂത്ത് കോണ്‍ഗ്രസ് പരാമര്‍ശം ഇല്ല. നാണക്കേട് ഒഴിവാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎം ഓഫിസ് ആക്രമിച്ചു എന്ന് ആരോപിച്ചു കരിമണ്ണൂരില്‍ സിപിഎം പ്രകടനവും നടത്തി.

കയ്യും കാലും വെട്ടും എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തിയത്. ഇതിനിടെ അന്തരിച്ച കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞതുപോലെ പാടത്തെ പണിക്കു വരമ്പത്തു കൂലി എന്ന ഭീഷണിയും ഇവര്‍ പ്രസംഗത്തില്‍ ഉയര്‍ത്തുകയുണ്ടായി. ഇതൊന്നും അറിയാത്ത കോണ്‍ഗ്രസ് അനുകൂലികള്‍ പുറമെ നിന്നുള്ള ആളുകള്‍ വിളിച്ചപ്പോഴാണ് പഴി തങ്ങള്‍ക്കാണെന്ന കാര്യം അറിയുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...