കാസര്‍ഗോഡ് : 2016 മേയ് 19ന് ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയാഹ്ളാദത്തിനിടെ മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരനെ ആക്രമിച്ച കേസിലെ ബിജെപി-ആര്‍എസ്‌എസ് പ്രതികള്‍ക്കായി സിപിഎം നേതാക്കള്‍ കൂറുമാറിയത് സംബന്ധിച്ച് ഇടതു മുന്നണിയില്‍ ഭിന്നിപ്പ്. കേസില്‍ 12 ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരെ കോടതി വിട്ടയച്ചിരുന്നു. കാഞ്ഞങ്ങാട് മാവുങ്കാല്‍ മൂലക്കണ്ടത്തു വെച്ച് ആണ് ഇ.ചന്ദ്രശേഖരനെതിരെ അക്രമമുണ്ടായത്. ഇടതു കൈക്കേറ്റ പരിക്കുമായാണ് ചന്ദ്രശേഖരന്‍ മന്ത്രിയായി ചുമതലയേറ്റത്.
കോടതി മുറിയില്‍ പ്രതികളെ ഇ.ചന്ദ്രശേഖരന്‍ തിരിച്ചറിഞ്ഞതായി പറഞ്ഞപ്പോള്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെയുള്ള സാക്ഷികള്‍ പ്രതികള്‍ ഇവരാണെന്ന് ഉറപ്പില്ലെന്നു കോടതിയില്‍ മൊഴി മാറ്റി. പ്രതികളെ തിരിച്ചറിഞ്ഞ 2 സാക്ഷികളും മൊഴി മാറ്റിയതാണ് കേസില്‍ പ്രതികള്‍ക്ക് അനുകൂലമായത്.
മന്ത്രി സഞ്ചരിച്ച തുറന്ന ജീപ്പില്‍ തന്നെയാണ് ഞാനും സഞ്ചരിച്ചിരുന്നത്. നൂറിലേറെ പേര്‍ അക്രമി സംഘത്തിലുണ്ടായിരുന്നതിനാല്‍ പ്രതികള്‍ അക്രമി സംഘത്തില്‍ ഉണ്ടായിരുന്നോ എന്ന് എനിക്കു പറയാന്‍ കഴിയില്ല. പ്രതികളെ തിരിച്ചറിഞ്ഞതായി ഞാന്‍ പോലീസിന് മൊഴി കൊടുത്തിട്ടില്ല. പോലീസിന് അങ്ങനെ മൊഴി കൊടുത്തു എന്നു പറഞ്ഞതു ശരിയല്ല എന്നാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം ടി.കെ.രവി കോടതിയില്‍ പറഞ്ഞത്.
അക്രമിച്ചത് ഒരു കൂട്ടം ആള്‍ക്കാരായിരുന്നു. പ്രത്യേകിച്ച് ആള്‍ക്കാരെ അറിയില്ല. ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഈ പ്രതികള്‍ ഉണ്ടായിരുന്നതായി അറിയില്ല. പോലീസിന് ഞാന്‍ അങ്ങനെ മൊഴി കൊടുത്തിട്ടില്ല. പ്രതികളില്‍ ഉള്‍പ്പെട്ട രാഹുല്‍, ബാബു, അരുണ്‍ എന്നിവര്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ടതായി ഞാന്‍ മൊഴി കൊടുത്തിട്ടില്ല എന്നാണ് സിപിഎം മടിക്കൈ സൗത്ത് എല്‍സി അംഗം അനില്‍ ബങ്കളം കോടതിയില്‍ പറഞ്ഞത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.