തബ്​ലീഗ്​ ജമാഅത്ത്​ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള നാല്​ തബ്​ലീഗ്​ ജമാഅത്ത്​ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) റെയ്ഡ്​. മത പ്രവര്‍ത്തന ആവശ്യങ്ങള്‍ക്ക്​ ലഭിക്കുന്ന പണത്തിന്‍റെ ഉറവിടം കണ്ടെത്തല്‍, ഫണ്ടിന്‍റെ മറവില്‍ കള്ളപ്പണം വെളിപ്പിക്കാന്‍ ശ്രമമുണ്ടോ, കുഴല്‍ പണം അടക്കമുള്ള നിയമവിരദ്ധ മാര്‍ഗ്ഗങ്ങളിലൂടെയാണോ പണം ലഭിക്കുന്നത്​ തുടങ്ങിയ കാര്യങ്ങളാണ്​ അന്വേഷിക്കുന്നതെന്ന്​ ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌​ കഴിഞ്ഞ മാര്‍ച്ചില്‍ നിസാമുദ്ദീനില്‍ സമ്മേളനം നടത്തിയതിന്​ തബ്​ലീഗ്​ ജമാഅത്ത്​ നേതാവ്​ മൗലാന മുഹമ്മദ്​ സാദ്​ അടക്കം ആറ്​ പേര്‍ക്കെതിരെ ഡല്‍ഹി പോലീസ്​ കേസെടുത്തിരുന്നു. ഈ കേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്​ കള്ളപ്പണം വെളുപ്പിക്കുന്നത്​ തടയുന്ന പി.എം.എല്‍.എ നിയമ പ്രകാരം ഇ.ഡിയും കേസെടുത്ത്​ അന്വേഷണം തുടരുന്നത്​. കഴിഞ്ഞ ഏപ്രിലിലാണ്​ മൗലാനാ മുഹമദ്​ സാദ്​ അടക്കമുള്ളവര്‍ക്കെതിരെ ഇ.ഡി കേസെടുത്തത്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...