റാന്നി : തോട്ടമൺകാവ് ദേവി ക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026 നോടനുബന്ധിച്ച് റാന്നി ഫെഡറൽ ബാങ്ക് ശാഖയുടെ നേതൃത്വത്തിൽ ഇ -കാണിക്ക സമർപ്പിച്ചു. ഇ – കാണിക്കയുടെ സമർപ്പണോദ്ഘാടനം ഫെഡറൽ ബാങ്ക് റീജണൽ ഹെഡ് വിനോദ് ബി. നിർവഹിച്ചു. ദേവസ്വം പ്രസിഡന്റ് അഡ്വ.ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഫെഡറൽ ബാങ്ക് റാന്നി ശാഖാ ബ്രാഞ്ച് ഹെഡ് ടോം തോമസ്, മെർലിൻ സെബാസ്റ്റ്യൻ, അനിൽ ആർ., ശ്രീരാഗ് ആർ.പണിക്കർ, സാദിക്ക്, ദേവസ്വം സെക്രട്ടറി പി.ശ്രീകുമാർ, ഖജാൻജി സി.എൻ.പ്രസാദ് എന്നിവര്‍ സംസാരിച്ചു. ഭക്തര്‍ക്ക് കാണിക്ക സമര്‍പ്പിക്കുവാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇ – കാണിക്ക സംവിധാനം നടപ്പാക്കിയത്. യാഗവുമായി സഹകരിക്കുവാന്‍ താത്പര്യമുള്ള ക്ഷേത്രത്തില്‍ നേരിട്ടെത്തുവാന്‍ സാധിക്കാത്ത ഭക്തര്‍ക്കും ഈ സംവിധാനം ഉപയോഗിച്ച് കാണിക്ക സമര്‍പ്പിക്കുവാന്‍ കഴിയും.
റാന്നി തോട്ടമൺകാവ് ദേവി ക്ഷേത്രത്തിലെ അംബായാഗം : ഇ – കാണിക്ക സമര്‍പ്പണം നടന്നു
RECENT NEWS
Advertisment






























