കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സഹയാത്രികര്‍ : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കിടങ്ങൂരില്‍ യുഡിഎഫ്-ബിജെപി ഐക്യമുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പുതുപ്പള്ളിയിലെ ജനങ്ങള്‍ മണിപ്പൂരിലേക്ക് നോക്കണം. മണിപ്പൂരില്‍ കലാപം ഉണ്ടാകുന്നവരുമായിട്ടാണ് കോണ്‍ഗ്രസ് സംഘം ചേരുന്നതെന്നും ജയരാജന്‍ പറഞ്ഞു. ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇ പി ജയരാജന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഏറ്റൂമാനൂരിലും യുഡിഎഫും ബിജെപിയും ഒന്നിച്ച് അവിശ്വാസത്തെ പരാജയപ്പെടുത്തി. കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ സഹയാത്രികരാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ വിലയിരുത്തും. ബിജെപി കേരളത്തില്‍ ദുര്‍ബലമാവുകയാണെന്നും ജയരാജന്‍ പറഞ്ഞു.

കേരളം ഇനിയും പുരോഗമിക്കണം. പണമില്ലെങ്കിലും പണം ഉണ്ടാക്കി കേരളത്തെ രക്ഷിക്കും. കേരളത്തിലെ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. പുതുപ്പള്ളിയിലെ ജനങ്ങള്‍ എല്‍ഡിഎഫിനെ സ്വീകരിക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സഭകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവാതെ ഇരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതിനായി സര്‍ക്കാര്‍ പല ഇടപെടലുകളും നടത്തിയിട്ടുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവരുടെ നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അവരുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...