വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കി ; തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമവാസികൾ ആശങ്കയിൽ

For full experience, Download our mobile application:
Get it on Google Play

സുൽത്താൻ ബത്തേരി: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഇ-പാസ് നിർബന്ധമാക്കിയത് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. നീലഗിരി ജില്ലയോട് ചേർന്ന് കിടക്കുന്ന കേരളത്തിലെ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള കേരള രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ പ്രവേശിക്കുമ്പോഴും പുറത്തുപോകുമ്പോഴും ഇ-പാസ് ചോദിക്കുന്നതാണ് ഗ്രാമവാസികളെ പ്രതിസന്ധിയിലാക്കുന്നത്. ചൊവ്വാഴ്ച മുതലാണ് നീലഗിരി ഭരണകൂടം, ചെന്നൈ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇ-പാസ് നിർബന്ധമാക്കിയത്. ഇരുസംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിലെ ആളുകൾ സ്ഥിരമായി വിവിധ ആവശ്യങ്ങൾക്ക് ഇരുസംസ്ഥാനത്തെയും ടൗണുകളെ ആശ്രയിക്കുന്നുണ്ട്.

കേരള അതിർത്തിയിൽ താമസിക്കുകയും ജോലി തമിഴ്നാട്ടിൽ ചെയ്യുന്നതുമായ ആളുകൾ ദിനംപ്രതി പാസ് എടുക്കേണ്ടിവരും. അതേസമയം തമിഴ്നാട് അതിർത്തി ഗ്രാമത്തിൽ താമസിക്കുകയും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി ജോലിചെയ്യുകയും ചെയ്യുന്നവർ അതത് ആർ.ഡി.ഒയുടെ സർട്ടിഫിക്കറ്റ് കൈയിൽ കരുതിയാൽ യാത്രയ്ക്ക് ബുദ്ധിമുട്ടാകില്ല. ഇത് കേരള അതിർത്തിയിലുള്ളവർക്കും നടപ്പിലാക്കണമെന്നാണ് ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...

ഭോജ്ശാല കേസ് ; നിലവിലെ സ്ഥിതി തുടരും, മുസ്ലിം വിഭാഗത്തിന് പ്രാർത്ഥനാനുമതി

0
ന്യൂഡൽഹി: ധാർ ജില്ലയിലെ ഭോജ്ശാല സമുച്ചയത്തോട് ചേർന്നുള്ള തുറന്ന സ്ഥലത്ത് ജൂലൈ...

‘എന്റെ മകനെ വെറുമൊരു കേസ് ഫയലാക്കരുത്’ ; നീതി തേടി പ്രധാനമന്ത്രിക്ക് കേതന്റെ ...

0
പൂനെ: റിയൽ എസ്റ്റേറ്റ് ഏജന്റായിരുന്ന കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നീതി...

കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ

0
കൊച്ചി: കൊച്ചി കതൃക്കടവിലെ കുഴിമന്തി റസ്റ്റോറൻ്റിൽ ഭക്ഷ്യ വിഷബാധ. അൽ റീം...