പാലക്കാട്: ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍ പിന്തുണ തേടി പാലക്കാട് ബിഷപ്പ് ഹൗസിലെത്തി. പാലക്കാട് രൂപതാ അധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച അരമണിക്കൂര്‍ നീണ്ടുനിന്നു. കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച ബിഷപ്പ് സഭയുടെ എല്ലാവിധ പിന്തുണയും അനുഗ്രഹവും ശ്രീധരന് ഉണ്ടാകുമെന്നാണ് മാനത്തോടത്ത് പ്രതികരിച്ചു. അഴിമതി പുരളാത്ത മെട്രോമാനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സ്വാഭാവികമായും അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും അനുഗ്രഹവുമുണ്ടെന്നാണ് ജേക്കബ് മാനത്തോടത്ത് പറഞ്ഞത്.
‘ക്രിസ്ത്യന്‍ മൂല്യങ്ങള്‍ നേരത്തേ മനസിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് അദ്ദേഹത്തെ കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിക്കണമെന്ന ഉദ്ദേശത്തോട് കൂടി വന്നതാണ്,’ എന്നായിരുന്നു ഇ ശ്രീധരന്‍റെ പ്രതികരണം. പാലക്കാടിനെ അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നഗരമാക്കി മാറ്റുമെന്നാണ് ഇ. ശ്രീധരന്‍ നേരത്തെ പറഞ്ഞത്.