Friday, May 9, 2025 6:52 pm

കെ-റെയില്‍ ; മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു – മെട്രോമാന്‍ ഇ ശ്രീധരന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ – റെയില്‍ പദ്ധതിക്കെതിരെ ഇ ശ്രീധരൻ. മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ ശ്രീധരന്‍ ചോദിച്ചു. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വെയ്ക്കുന്നുവെന്നും ചെലവ് കുറച്ചു കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റിൽ ഇല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും. അതിനുള്ള ചെലവും കണക്കാക്കേണ്ടി വരും. വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയ്യാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....

പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര നിർദേശം

0
ഡൽഹി: സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ...