തെക്കേതൊട്ടി – വലിയപതാല്‍ മേഖലയിലെ താമസക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണം ; ബി.കെ.എം.യു മേഖലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

റാന്നി : നാറാണംമൂഴി പഞ്ചായത്തിലെ തെക്കേതൊട്ടി, വലിയപതാല്‍ മേഖലയിലെ താമസക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന് ബി.കെ.എം.യു മേഖലാ സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. കര്‍ഷകരും കര്‍ഷകതൊഴിലാളികളും പിന്നോക്ക വിഭാഗത്തില്‍പ്പെടുന്നവരുമാണ് ഇവിടുത്തെ ഭൂരിപക്ഷം താമസക്കാര്‍. വനമേഖലയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെയാണെങ്കിലും വന നിയമമാണ് ഇവിടെ പട്ടയം ലഭിക്കാന്‍ കാലതാമസം വരുത്തുന്നത്. കൈവശവകാശ രേഖകള്‍ സമര്‍പ്പിച്ചാണ് വീടിന് വൈദ്യുതിയും മറ്റും ഇവിടുത്തുകാര്‍ ലഭ്യമാക്കിയിരിക്കുന്നത്. പട്ടയം ഇല്ലാത്തതിനാല്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും സര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളുടേയും പുറത്താണ്. കൃഷി ഭവനുകള്‍ വഴി വിതരണം ചെയ്യുന്ന ആനുകൂല്യങ്ങള്‍ക്കെല്ലാം കരം തീര്‍ത്ത രസീതുകള്‍ ആവശ്യമാണ്. സര്‍ക്കാരിന്റെ പല വികസന പ്രവര്‍ത്തനങ്ങളും പഞ്ചായത്തിലെ ഈ പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ പല വ്യക്തിഗത ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭ്യമാകണമെങ്കില്‍ പട്ടയം ലഭ്യമായേ തീരു.

പട്ടയം ലഭ്യമല്ലാത്തതിനാല്‍ കര്‍ഷകര്‍ വെച്ചു പിടിപ്പിച്ച മരങ്ങള്‍ പോലും മുറിക്കുവാന്‍ കഴിയുന്നില്ല. ഇതിനു വേണ്ട നടപടികള്‍ എടുക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. അനില്‍ അത്തിക്കയം അധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.വി പ്രസന്നകുമാര്‍, കിസാന്‍ സഭ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, പി.സി എബ്രഹാം, എം.ശ്രീജിത്ത്, എം.ജി സതീഷ്, സ്റ്റീഫന്‍ ജോസഫ്, പ്രമോദ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ടി കുര്യന്‍ (പ്രസിഡന്റ്), ടി.ടി തങ്കച്ചന്‍ (വൈസ് പ്രസിഡന്റ്), അനില്‍ അത്തിക്കയം (സെക്രട്ടറി), ദാമോധരന്‍ ഈട്ടിക്കാലായില്‍ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...