Saturday, April 20, 2024 12:22 am

പട്ടാപ്പകല്‍ 19 കാരന്‍ തൂങ്ങിമരിച്ച സംഭവം ; പെണ്‍കുട്ടിയുടെ മൊഴി പുറത്ത്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ പട്ടാപ്പകല്‍ 19 കാരന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. കാമുകന്‍ തൂങ്ങിയാടുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തേക്ക് ഓടുകയും ഇടയ്ക്ക് വെച്ച്‌ ബോധം മറഞ്ഞ് വീഴുകയുമായിരുന്നു. ഒരു രാത്രി മുഴുവന്‍ ആരുമറിയാതെ പെണ്‍കുട്ടി ഇവിടെ കിടന്നു.

Lok Sabha Elections 2024 - Kerala

ഭയന്നോടി ബോധരഹിതയായ പെണ്‍കുട്ടിയെ നാട്ടുകാരില്‍ ഒരാളാണ് പിറ്റേന്ന് രാവിലെ കണ്ടെത്തിയത്. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകനാണ് ഗോപി വിജയ്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായല്‍ തീരത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍ ഇവര്‍ എത്തിയത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. ഉച്ചയോട് അടുത്ത് ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കുന്നത്. പ്രണയ ബന്ധത്തിലെ തര്‍ക്കം മൂലമാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി.

‘നഴ്സിങ് പഠനത്തിനു ചേരാന്‍ ബംഗളൂരുവില്‍ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിര്‍ത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി. ബംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു. പോകുമെന്നു ഞാന്‍ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തില്‍ അണിഞ്ഞ് ചാടാന്‍ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു.

ബഹളം വെച്ചെങ്കിലും ആരും വന്നില്ല. എത്ര പറഞ്ഞിട്ടും ഗോപി ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല. വിവരം അറിയിക്കാന്‍ ഞാന്‍ പുറത്തേക്കോടി. എന്നാല്‍ പുറത്തെങ്ങും ആരെയും കണ്ടില്ല. തിരിച്ചെത്തിയപ്പോള്‍ ഗോപി കയറില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടു. ഇതുകണ്ട് പേടിച്ച ഞാന്‍ എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടില്‍ ബോധം കെട്ട് വീണു. രാത്രി ആയപ്പോള്‍ പാതി ബോധം തെളിഞ്ഞു’, പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...