ഹിന്ദു ക്ഷേത്രങ്ങളുടെയും വീടുകളുടെയും വാതില്‍ക്കല്‍ ബീഫ്‍ നിറച്ച ബാഗുകള്‍ കെട്ടിത്തൂക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ധാക്ക : ബംഗ്ലാദേശിലെ ഹിന്ദുക്കളില്‍ പലര്‍ക്കും പേടിസ്വപ്‌നം സമ്മാനിക്കുന്നതായിരുന്നു ഈ പുതുവത്സരദിനം. പല ഹിന്ദു വീടുകളുടെയും ഹിന്ദു ക്ഷേത്രങ്ങളുടെയും മുന്നില്‍ അവര്‍ വെറുക്കുന്ന ബീഫ് നിറച്ച ബാഗുകള്‍ ഇസ്ലാമികവാദികള്‍ വാതില്‍ക്കല്‍ കെട്ടിത്തൂക്കുകയായിരുന്നു. ലാല്‍മൊനീര്‍ഹട്ട് ജില്ലയിലെ ഗെണ്ടുകുരി ഗ്രാമത്തിലെ മൂന്ന് ഹിന്ദുക്ഷേത്രങ്ങളിലും ഒരു ഹിന്ദു കുടുംബത്തിലും അമ്പരപ്പിക്കുന്ന ഈ അനുഭവം ഉണ്ടായി. ഇന്ത്യയിലെ പശ്ചിമ ബംഗാളുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശിലെ ജില്ലയാണ് ഇത്. ഹതിബന്ദ പോലീസ് സ്റ്റേഷില്‍ ഇത് സംബന്ധിച്ച നാല് പരാതികള്‍ ഫയല്‍ ചെയ്തിട്ടുള്ളതായി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിക്കാന്‍ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രത്തിന് മുന്‍പില്‍ ഹിന്ദുക്കള്‍ കൂട്ടം ചേര്‍ന്നു. തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്നും കുറ്റവാളികള്‍ അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു. ഗെണ്ടുകുരി കാമ്പ് പര ശ്രീ രാധാ ഗോവിന്ദ മന്ദിര്‍, ഗെണ്ടുകുരി കുതിപാറ കാളി മന്ദിര്‍, ഗെണ്ടുകുരി ബട്ടാല കാളി മന്ദിര്‍, മൊനിന്ദ്രനാഥ് ബര്‍മ്മന്‍റെ വീട് എന്നീങ്ങനെ നാലിടങ്ങളിലാണ് ബീഫ് നിറച്ച്‌ പൊളിത്തീന്‍ ബാഗുകള്‍ കെട്ടിത്തൂക്കിയിരുന്നതെന്ന് ഹടിബന്ധ ഉപജില്ല പുജ ഉദ്ജപന്‍ പരിഷത് പ്രസിഡന്‍റ് ദിലീപ് കുമാര്‍ സിങ് പറയുന്നു. പ്രദേശവാസികള്‍ പരാതിപ്പെട്ടതോടെ പോലീസ് എത്തി. കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...