ബലക്ഷയം സംഭവിച്ച തോടിന്റെ കെട്ടിനു മുകളിലായി റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മ്മിച്ച തോടിന്റെ കെട്ടിനു മുകളില്‍ ചേര്‍ത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതായി ആരോപണം. അടിയിലെ കല്ലുകള്‍ ഇളകി ബലക്ഷയം സംഭവിച്ച കെട്ടിനു മുകളിലായി റോഡു നിര്‍മ്മാണ കമ്പനി കോണ്‍ക്രീറ്റു ചെയ്യുകയും ചെയ്തു. ചെത്തോങ്കര എസ്.സി സ്കൂള്‍ പടിയിലാണ് സംഭവം. ഇവിടെ നിന്നിരുന്ന ബസ് കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയിരുന്നു. തോടിനടിയില്‍ ബലക്ഷയം സംഭവിച്ച കെട്ടിനു മുകളിലാണ് ഇപ്പോള്‍ കോണ്‍ക്രീറ്റ് ഭിത്തി നിര്‍മ്മിക്കുന്നത്. കെ.എസ്.ടി.പി അധികൃതരുടെ സാന്നിധ്യമില്ലാതെയുള്ള ഇത്തരം നിര്‍മ്മാണം ആദ്യം മുതലെയുണ്ടെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മിക്കയിടങ്ങളിലും ഇത്തരം നിലവാരമില്ലാത്ത നിര്‍മ്മാണങ്ങള്‍ കാണാന്‍ കഴിയും. പരാതികള്‍ ധാരാളം ഉണ്ടായിട്ടും അധികൃതര്‍ അവഗണിക്കുകയാണ് പതിവ്. കരാര്‍ കമ്പനിക്ക് ലാഭം ഉണ്ടാക്കുവാനുള്ള ഈ നിര്‍മ്മാണം ഭാവിയില്‍ ജനങ്ങള്‍ക്ക് ബാധ്യതയാവുമെന്നതില്‍ തര്‍ക്കമില്ല.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം...

പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു

0
ദില്ലി: പ്രധാനമന്ത്രി സംസാരിച്ചാലും കുറ്റം സംസാരിച്ചില്ലെങ്കിലും കുറ്റമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു....