ഇ ശ്രീധരന്‍ ഇന്ന് ഔദ്യോഗിക പദവി രാജി വെയ്ക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ടെക്നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മെട്രോമാന്‍ ഇ.ശ്രീധരന്‍. പാലാരിവട്ടം പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം അന്തിമ ഘട്ട പരിശോധന നടത്താനാനെത്തിയ ശ്രീധരന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ യൂണിഫോം ഇട്ടിട്ടുള്ള അവസാനം ദിവസമായിരിക്കും ഇത്. 1997 നവംബറിലാണ് യൂണിഫോം ആദ്യമായി ധരിച്ചത്. തുടര്‍ന്ന് 27 വര്‍ഷത്തോളം കാലം പ്രവര്‍ത്തിച്ചു. ഡിഎംആര്‍സിയില്‍ നിന്നും രാജിവെച്ചതിന് ശേഷം മാത്രമെ താന്‍ പാര്‍ട്ടിക്ക് നോമിനേഷന്‍ ഫോം സമര്‍പ്പിക്കുകയുള്ളുവെന്നും ഇ ശ്രീധരന്‍ വെളിപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കും. ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണ്. സാധാരണ രീതിയിലുള്ള രാഷ്ട്രീയമല്ല താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിലെത്തിയാലും ഒരു ടെക്നോക്രാറ്റായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നതില്‍ ഉറപ്പുണ്ട്. പ്രായം ഒരു പ്രശ്നമല്ലെന്നും മനസ്സിന്റെ പ്രായമാണ് ആത്മവിശ്വാസം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലാരിവട്ടം ഫ്‌ളൈ ഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവും. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍ പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ഇ. ശ്രീധരന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന കഴിഞ്ഞ രാത്രിയിലാണ് പൂര്‍ത്തിയായത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...