ജില്ലയില്‍ ഡിജിറ്റല്‍ വിപ്ലവമായി ഇ സമൃദ്ധ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മൃഗസംരംക്ഷണ മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം തീര്‍ത്ത് ഇ – സമൃദ്ധ. മൃഗങ്ങളുടെ ആരോഗ്യപരിപാലനം, രോഗപ്രതിരോധം, കര്‍ഷകരെ ശാക്തീകരിക്കുക എന്നീ ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയുമായി സഹകരിച്ചാണ് ഇ-സമൃദ്ധ സംവിധാനം ആരംഭിച്ചത്. ഇ-സമൃദ്ധ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ തുടക്കമിട്ട ആദ്യ ജില്ലയാണ് പത്തനംതിട്ട. സംരംഭത്തിന്റെ ഭാഗമായി ജില്ലയില്‍ ആര്‍എഫ്‌ഐഡി അടിസ്ഥാനമാക്കി മൃഗങ്ങളെ തിരിച്ചറിയുന്നതിനുള്ള സംവിധാനം പൈലറ്റ് പ്രോജക്ടായി നടപ്പാക്കി. പദ്ധതിയിലൂടെ 50,000 പശു, കിടാരി, പശു കിടാക്കള്‍ എന്നിവയെ ഡിജിറ്റലായി രേഖപ്പെടുത്തി. വകുപ്പിന് കീഴിലുള്ള 61 വെറ്ററിനറി സ്ഥാപനങ്ങളിലും ഇത് നടപ്പാക്കിയതിലൂടെ ഓണ്‍ലൈന്‍ ഒ പി സംവിധാനം നിലവില്‍ വന്നു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 99 ലാപ്‌ടോപ്പുകള്‍, ആറ് ഡെസ്‌ക്ടോപ്പുകള്‍, 61 തെര്‍മല്‍ പ്രിന്റര്‍, കളര്‍ പ്രിന്റര്‍ എന്നിവ വിതരണം ചെയ്തു.

വെറ്ററിനറി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നൂതനമായ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് സിസ്റ്റം ഇ- സമൃദ്ധ പ്ലാറ്റ്‌ഫോമിലുണ്ട്. വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വിശദമായ ആരോഗ്യരേഖകള്‍, മുന്‍കാല ചികിത്സാ വിവരം, വാക്‌സിനേഷന്‍ ഷെഡ്യൂളുകള്‍ എന്നിവ ഉള്‍പ്പെടെ വേഗത്തില്‍ ഇതിലൂടെ ലഭ്യമാകും. ഇത് രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. കര്‍ഷകര്‍ക്ക് വെറ്ററിനറി അപ്പോയിന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാനും മൃഗങ്ങളുടെ ചികിത്സാ ചരിത്രം അറിയാനും മരുന്ന് കുറിപ്പടികള്‍ കാണാനും മൊബൈല്‍ ആപ്ലിക്കേഷനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താനും ആപ്പ് സഹായകമാണ്.

ഇ-സമൃദ്ധ ഡാറ്റാധിഷ്ഠിതമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനലിറ്റിക്‌സ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും ഇതില്‍ ഉപയോഗിക്കുന്നു. ശേഖരിച്ച ഡാറ്റ വിശകലനം ചെയ്ത് രോഗാവസ്ഥകള്‍ നിരീക്ഷിക്കാനും ചികിത്സയുടെ ഫലം വിലയിരുത്താനും ഇതിലൂടെ സാധിക്കും. സംസ്ഥാനുടനീളം പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. പദ്ധതിയിലൂടെ മൃഗങ്ങള്‍ക്കും അവയെ ആശ്രയിക്കുന്നവര്‍ക്കും ആരോഗ്യകരവും സുസ്ഥിരവുമായ ഭാവി സൃഷ്ടിക്കാനാകും. സര്‍ക്കാര്‍ 7.52 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...

അട്ടപ്പാ‌ടി മധു കേസ് : സംസ്ഥാന സർക്കാർ സുപ്രീം കോ‌ടതിയിൽ ; ഒന്നാം പ്രതി...

0
പാലക്കാട്: അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ. കേസിലെ...

ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണം; ഉത്തരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി

0
തിരുവനന്തപുരം : ആരോഗ്യവകുപ്പില്‍ പൊതു സ്ഥലംമാറ്റം നിര്‍ത്തിവയ്ക്കണമെന്ന് ഉത്തരവ്. ഭരണപരമായ സ്ഥലം...