അമേരിക്ക : 20 കോടിയിലധികം ട്വിറ്റര്‍ ഉപയോക്താക്കളുടെ ഇമെയില്‍ വിലാസങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. ഈ വിവരങ്ങള്‍ ഒരു ഓണ്‍ലൈന്‍ ഹാക്കിങ് ഫോറത്തില്‍ പോസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ 40 കോടി ഇമെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ഹാക്കര്‍മാരുടെ വിവരങ്ങളോ സ്ഥലമോ ഇത് വരെ വെളിവായിട്ടില്ല. അതേസമയം ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും ട്വിറ്റര്‍ വിഷയത്തില്‍ ഒരു പ്രതികരണവും നല്‍കിയിട്ടില്ല.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇലോണ്‍ മസ്‌ക് 44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയത്. ഏറ്റെടുത്തതിന് ശേഷം ഇലോണ്‍ മസ്‌കും ട്വിറ്ററും നിരവധി വിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.