മല്ലപ്പള്ളി–പുല്ലാട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച പതിവ്

For full experience, Download our mobile application:
Get it on Google Play

വെണ്ണിക്കുളം : മല്ലപ്പള്ളി–പുല്ലാട് റോഡിൽ ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച തുടർക്കഥയാകുന്നു. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിച്ച റോഡിനും കേടുപാടുകൾ സംഭവിക്കുന്നു.
7 കോടിയോളം രൂപ ചെലവഴിച്ച് സ്ഥാപിച്ച പുതിയ പൈപ്പുകളിലാണു തുടർച്ചയായി ചോർച്ചയുണ്ടാകുന്നത്. മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിലാണ് പുതിയ പൈപ്പുകൾ സ്ഥാപിച്ചത്. ചോർച്ചയുണ്ടാകുന്നിടത്തെ ടാറിങ്ങിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കീഴ്‌വായ്പൂര് നെയ്തേലിപ്പടിക്കു സമീപത്ത് റോഡിൽ കുഴികൾ രൂപപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾപടി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ ഇതിനോടകം ഒട്ടേറെ സ്ഥലങ്ങളിൽ പൈപ്പിൽ ചോർച്ചയുണ്ടായിട്ടുണ്ട്. വെണ്ണിക്കുളം പള്ളിപ്പടിക്കും കോതകുളത്തിനും ഇടയിൽ 30ൽ ഏറെ സ്ഥലങ്ങളിൽ കേടുപാടുകളുണ്ടായിട്ടുണ്ട്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് 14 കോടിയിലേറെ രൂപ വിനിയോഗിച്ചാണു സഞ്ചാരയോഗ്യമാക്കിയത്. ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്ന റോഡ് കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലെത്തിയിരുന്ന പൈപ്പുകൾ പൊട്ടിയുള്ള തകർച്ച ഒഴിവാക്കുന്നതിനാണു പുതിയതു സ്ഥാപിച്ചത്. പുതിയ പൈപ്പിലെ അടിക്കടിയുള്ള ചോർച്ച ടാറിങ്ങിന്റെ നിലനിൽപിനും ഭീഷണിയായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പയ്യന്നൂരിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നടത്തിയ പ്രസംഗത്തെ ഭീഷണിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്ന്...

0
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി വിശദീകരണ യോഗത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...

മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ് ; കേസ്

0
കണ്ണൂർ: മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ്...

25 രൂപയുടെ പോപ്കോണിന് 300 രൂപവരെ’ ; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ വി...

0
തിരുവനന്തപുരം : മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ...

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ സാദിഖ് അലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ മുസ്ലിം ലീ​ഗ് അധ്യക്ഷൻ സാദിഖ്...