തുർക്കി : അപ്രതീക്ഷിത ഭൂകമ്പത്തിന്‍റെ ആഘാതത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന തുർക്കിയിൽ ചൊവ്വാഴ്‌ച വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. തീവ്രത 5.9 ആയിരുന്നു. നേരത്തെ തിങ്കളാഴ്‌ച മേഖലയിൽ മൂന്ന് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായിരുന്നു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ആദ്യത്തേത് പുലർച്ചെ 4 മണിയോടെയാണ് ഉണ്ടായത്. അതാണ് ഏറ്റവും നാശം വിതച്ചത്. ഇതിന് പിന്നാലെ റിക്‌ടർ സ്‌കെയിലിൽ 7.5, 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളും ഉണ്ടായി.
തുർക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2900 പേർക്കാണ് ജീവൻ നഷ്‌ടമായത്. അതേസമയം തുർക്കി-സിറിയ മേഖലയിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 4360 ആണ്. ദുരന്തത്തിന്‍റെപശ്ചാത്തലത്തിൽ തുർക്കിയിൽ 7 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 04.17നാണ് തുർക്കിയിൽ ഭൂചലനമുണ്ടായത്. ഭൂമിക്കകത്ത് 17.9 കിലോമീറ്ററായിരുന്നു അതിന്‍റെ ആഴം. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം ഗാസിയാൻടേപ്പിന് അടുത്തായിരുന്നു.
സിറിയൻ അതിർത്തിയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സിറിയയിലെ പല നഗരങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. 100 വർഷത്തിനിടെ തുർക്കിയിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് പറയപ്പെടുന്നു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന് ശേഷം 77 തുടർചലനങ്ങൾ ഉണ്ടായി.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.