Tuesday, April 15, 2025 11:31 am

മ്യാൻമാറിൽ വീണ്ടും ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

നയ്പിഡാവ്: മ്യാൻമാറിൽ വീണ്ടും ഭൂചലനം. ഇന്ന് രാവിലെയാണ് സെൻട്രൽ മ്യാൻമാറിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം 28ന് 3600 ലധികം പേരുടെ മരണത്തിന് ഇടയാക്കിയ ഭൂചലനത്തിന് ശേഷം അനുഭവപ്പെടുന്ന ശക്തിയേറിയ ചലനമാണ് ഇന്നത്തേത്. മ്യാൻമാർ പരമ്പരാഗത പുതുവർഷാഘോഷത്തിന് ഒരുങ്ങുന്നതിനിടെയാണ് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. കഴിഞ്ഞ മാസത്തെ ഭൂകമ്പത്തിൽ വൻ നാശനഷ്ടങ്ങളും ആളപായങ്ങളും സംഭവിച്ച മ്യാൻമാറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്കും തലസ്ഥാനമായ നയ്പിഡാവിനും ഇടയിലുള്ള സ്ഥലമാണ് പുതിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനം ഉണ്ടായതോടെ ആളുകൾ കെട്ടിടങ്ങളിൽ നിന്ന് പുറത്തേക്കിറങ്ങി ഓടിയെന്നും ചിലയിടത്ത് വീടുകളുടെ മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റതായി പറയുന്നില്ല. അതേസമയം ആഘോഷങ്ങൾക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ആഘാതത്തിൽ നിന്നും കരകയറുന്നതിനിടെയാണ് മ്യാൻമാറിൽ വീണ്ടും ഭൂചലനം ഉണ്ടായത്. മാർച്ചിലുണ്ടായ ഭൂചലനത്തിൽ മൂവായിരത്തിലേറെ പേർ മരണപ്പെടുകയും 5,018 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ നടപടിയുമായി ഫിഷറീസ് വകുപ്പ്

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നാലെ മുതലപ്പൊഴിയിലെ മണൽ നീക്കത്തിൽ നടപടിയുമായി ഫിഷറീസ്...

യുവതിക്ക് നേരെ ആൾക്കൂട്ട വിചാരണയും ആക്രമണവും ; ആറ് പേർ അറസ്റ്റിൽ

0
ബെംഗളൂരു: കർണാടകയിൽ യുവതിക്ക് നേരെ നടന്ന ആൾക്കൂട്ട ആക്രമണത്തിൽ ആറ് പേർ...

കെ.കെ രാഗേഷിനെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു

0
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ...

നാരങ്ങാനം എസ്എൻഡിപി ശാഖയിൽ പൊതുസമ്മേളനം നടന്നു

0
നാരങ്ങാനം : എസ്എൻഡിപി യോഗം 91-ാം നമ്പർ ശാഖയിൽ ഗുരുദേവമന്ത്ര...