ശാർങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

വെൺമണി : ശാർങക്കാവ് ദേവീ ക്ഷേത്രത്തിലെ വിഷു ഉത്സവം ഇന്ന് തുടങ്ങും. വൈകിട്ട് അഞ്ചിന് സാംസ്‌കാരിക സമ്മേളനത്തോടെയാണ് ഉത്സവത്തിനു തുടക്കം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്ര മാനേജിങ് ട്രസ്റ്റി അഡ്വ. രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ദേവീ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് ജി.രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. 7.30-നു നൃത്തനൃത്യങ്ങൾ,8.30-ന് കൈക്കൊട്ടികളി, 9.30-നു നൃത്തസന്ധ്യ, 10.30-നു കൈക്കൊട്ടിക്കളി. വിഷു ഉത്സവത്തിന് എഴുന്നള്ളിക്കുന്ന കെട്ടുകാഴ്ചകളുടെ നിർമാണം പുരോഗമിക്കുകയാണ്.

ആറ്റുവ, ചെറുമുഖ, ഇടപ്പോൺ, പുന്തല, വെൺമണി എന്നീ അഞ്ചുകരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് എഴുന്നള്ളിക്കുന്നത്. 14-ന് വിഷുദിനത്തിൽ രാവിലെ 10-നു കാവടിയാട്ടം, ഉച്ചയ്ക്ക് 2.30 മുതൽ കെട്ടുകാഴ്ചകളുടെ വരവ്. 9.30-ന് അശ്വിൻ പ്രകാശ് വെൺമണിയുടെ സംഗീതാമൃതം, 10.30-നു കോമഡി ഷോ, പുലർച്ചേ 2.30-നു വേലകളി, നാലിന് തിരുമുൻപിൽ വേല, അഞ്ചിനു വിളക്കിന്നെഴുന്നള്ളിപ്പ്. 15-നു രാവിലെ ഏഴിന് കെട്ടുകാഴ്ച ദർശനം, വൈകിട്ട് അഞ്ചിന് ഡാൻസ്, വൈകിട്ട് 5.30 മുതൽ കൈക്കൊട്ടിക്കളി,ഏഴിന് ഗാനമേള. ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളിപ്പ് ഉത്സവം 29-നു തുടങ്ങും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...