Friday, May 9, 2025 6:55 pm

ഇന്തോനേഷ്യക്ക് പിന്നാലെ തുര്‍ക്കിയിലും ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത

For full experience, Download our mobile application:
Get it on Google Play

അങ്കാറ : തുര്‍ക്കിയിലെ അങ്കാറയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് രാവിലെ 6.38 നാണ് ഭൂചലനം ഉണ്ടായത്. അങ്കാറയില്‍ നിന്ന് 186 കിലോമീറ്റര്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ഭാഗത്താണ് സംഭവം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ഭൂചലനത്തില്‍ 268 പേര്‍ കൊല്ലപ്പെടുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് 75 കിലോമീറ്റര്‍ തെക്കുകിഴക്കായി സിയാന്‍ജൂരിലെ കരയിലും 10 കിലോമീറ്റര്‍ (6.2 മൈല്‍) താഴ്ചയിലും ഭൂചലനം ഉണ്ടായതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി (ബിഎംകെജി) അറിയിച്ചു. എന്നാല്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നില്ല.

ഭൂചലനത്തിന് ശേഷമുള്ള രണ്ട് മണിക്കൂറിനുള്ളില്‍ 25 തുടര്‍ചലനങ്ങള്‍ രേഖപ്പെടുത്തി. പ്രദേശത്തെ നിരവധി വീടുകള്‍ക്കും ഇസ്ലാമിക് ബോര്‍ഡിംഗ് സ്‌കൂളിനും കേടുപാടുകള്‍ സംഭവിച്ചതായി ദേശീയ ദുരന്ത ഏജന്‍സി ഒരു പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തിലുണ്ടായ നാശനഷ്ടത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഉദ്യോഗസ്ഥര്‍ വിലയിരുത്തുകയാണ്. തനിക്ക് വലിയ രീതിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും ഓഫീസ് കെട്ടിടത്തിന്റെ ചുമരുകള്‍ക്കും സീലിംഗിനും കേടുപാടുകള്‍ സംഭവിച്ചെന്നും സിയാന്‍ജൂരില്‍ ഉണ്ടായിരുന്ന മുച്‌ലിസ് പറഞ്ഞു. ‘ഞാന്‍ ഞെട്ടിപ്പോയി. മറ്റൊരു ഭൂകമ്പം ഉണ്ടാകുമെന്ന് ആശങ്കാകുലനായിരുന്നു. ആളുകള്‍ വീടുകളില്‍ നിന്ന് ഇറങ്ങിയോടി. ചിലര്‍ ബോധക്ഷയം കൂടാതെ ഛര്‍ദ്ദിക്കുകയും ചെയ്തു’, മുച്‌ലിസ് പറഞ്ഞു.

തലസ്ഥാനമായ ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഓഫീസുകള്‍ ഒഴിപ്പിച്ചു. സംഭവ സമയം കെട്ടിടങ്ങള്‍ കുലുങ്ങുകയും ഫര്‍ണിച്ചറുകള്‍ നീങ്ങുന്നത് കണ്ടതായും ദൃക്സാക്ഷികള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങളില്‍പെട്ടാണ് പലര്‍ക്കും പരിക്കേറ്റതെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജന്‍സി മേധാവി സുഹര്യാന്തോയെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വലിയ ഭൂചലന സജീവ മേഖലയായ ഇന്തോനേഷ്യയെ ‘പസഫിക് റിംഗ് ഓഫ് ഫയര്‍’ എന്ന് വിളിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ നിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നു ; ഷാഫി പറമ്പിൽ

0
കോഴിക്കോട്: കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം പദവിയല്ലെന്നും പുതിയ ഉത്തരവാദിത്തമാണെന്നും ഷാഫി...

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....