തൊഴില്‍ രഹിതര്‍ക്ക് വീണ്ടും ഇരുട്ടടി ; ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശുപാർശ. പെൻഷൻ പ്രായം 56ൽ നിന്ന് 58 ആക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി രജിസ്ട്രാര്‍ ജനറൽ സംസ്ഥാന സർക്കാരിന് കത്ത് അയച്ചു. ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് കത്ത് നൽകിയത്. ചീഫ് ജസ്‌റ്റിസ് നിയോഗിച്ച ജഡ്‌ജിമാരുടെ സമിതി പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പെൻഷൻ പ്രായം രണ്ടു വർഷം കൂടി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്.

പെൻഷൻ പ്രായം ഉയർത്തുന്നത് ഹൈക്കോടതി പ്രവർത്തനത്തിന് ഗുണകരമാകുമെന്നാണ് ശുപാർശയിൽ പറയുന്നത്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്നത് വഴി പരിചയ സമ്പന്നരായ മുതിർന്ന ഉദ്യോഗസ്ഥരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്താനാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൻഷൻ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തിൽ സര്‍ക്കാര്‍ വേഗം തീരുമാനമെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒക്ടോബര്‍ 25നാണ് രജിസ്ട്രാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സ‍ര്‍ക്കാരിന് കത്ത് നൽകിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...