കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ അന്വേഷണം തുടങ്ങി എസ്ഐടി. സർക്കാർ സംവിധാനങ്ങൾ തട്ടിപ്പിനായി ഉപയോഗിച്ചത് എന്തിനെന്നാണ് പരിശോധിക്കുന്നത്. ഇത് വഴി മുൻ കായിക മന്ത്രിക്കോ,സർക്കാർ ഉദ്യോഗസ്ഥർക്കോ ഗുണം ഉണ്ടായോ എന്ന് അന്വേഷിക്കും. വിദേശത്ത് നിന്ന് പണമയച്ചു എന്ന കാര്യത്തിലടക്കം ഗുരുതരമായ ചട്ടലംഘനം നടന്നുവെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏതെങ്കിലും തരത്തിൽ ഗുണഭോക്താക്കളായവരെ കുറിച്ചും വിശദമായി അന്വേഷണം ഉണ്ടാകും. സർക്കാർ സംവിധാനങ്ങൾ മറയാക്കി നിയമവിരുദ്ധ പ്രവർത്തനം നടന്നെന്നു പ്രാഥമിക വിലയിരുത്തൽ. സ്റ്റേഡിയം കൈമാറ്റത്തിൽ കഴിഞ്ഞ സർക്കാരിന് ഗുരുതര വീഴ്ച്ച സംഭവിച്ചു.
സ്പോൺസർക്ക് വേണ്ടി അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കായിക വകുപ്പ് ബന്ധപ്പെട്ടതിലും സംശയമുയരുന്നുണ്ട്.സ്പോൺസർക്ക് വേണ്ടി എഎഫ്എ യുമായി ബന്ധപ്പെട്ടതിലും സംശയമുയരുന്നുണ്ട്. കേരളത്തെ മുഴുവൻ കബളിപ്പിച്ച തട്ടിപ്പിൽ സ്പോൺസർ ലക്ഷ്യമിട്ടത് കോടികളുടെ വരുമാനമെന്നാണ് പുതിയ റിപ്പോർട്ട്. സർക്കാരിനുള്ള വരുമാനം കണക്കാക്കിയില്ല. ആർ.ബി.സിയുടെ സാമ്പത്തികശേഷി പരിശോധിച്ചില്ല. റിപ്പോർട്ടർ കമ്പനിയുടെ കോർപ്പറേറ്റ് രേഖകൾ പരിശോധിച്ചില്ല. കമ്പനി അടച്ചത് സ്വന്തം ഫണ്ടാണോ എന്നും അന്വേഷിച്ചില്ല.വിദേശത്തേക്ക് പണം അയച്ചതിലും ചട്ടലംഘനം ചൂണ്ടിക്കാട്ടുന്നു.ഇതിനായി സർക്കാർ സംവിധാനം ദുരുപയോഗം ചെയ്തു.
പണമിടപാടിന് പിന്നിലെ സ്പോൺസറുടെ ക്രിമിനൽ ലക്ഷ്യം വിലയിരുത്തിയില്ല. ഫെമ ഷെഡ്യൂൾ 2 പ്രകാരം അനുമതി തേടിയത് ബാങ്ക് ഗ്യാരണ്ടി ഒഴിവാക്കാനാണ്. മുൻ കായികമന്ത്രിയുടെ ഓഫീസ് എഎഫ്ഐയുമായി 2022 മുതൽ ആശയ വിനിമയം നടത്തി. എന്നാൽ കരാർ ഒപ്പിടും വരെ മറ്റൊരു വകുപ്പിനെയും അറിയിച്ചില്ല.സ്റ്റേഡിയം കൈമാറ്റത്തിൽ മുൻ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും വീഴ്ച്ചയുണ്ടായി.2025 ഒക്ടോബർ 7 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു.സ്റ്റേഡിയം കൈമാറ്റത്തിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കാൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്.































