ആൻഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം

For full experience, Download our mobile application:
Get it on Google Play

പോർട്ട് ബ്ലെയർ: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ഭൂചലനം. ബംഗാള്‍ ഉള്‍ക്കടലില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്കനുസരിച്ച് ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിട്ടില്ല. ജൂലൈ 22 ന് രാവിലെ ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഭൂചലനം അനുഭവപ്പെട്ട് ഒരാഴ്ച കഴിഞ്ഞാണ് ഈ ഭൂകമ്പം ഉണ്ടായത്. ഫരീദാബാദിലാണ് 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നാശനഷ്ടമോ ജീവഹാനിയോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇത്തരം ദുരന്തങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ജൂലൈ 29 മുതൽ ആഗസ്റ്റ് ഒന്ന് വരെ ദേശീയ തലസ്ഥാന മേഖലയിൽ ദുരന്ത നിവാരണ തയ്യാറെടുപ്പ് പരിശീലനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഭൂകമ്പം, വ്യാവസായിക രാസ അപകടങ്ങൾ തുടങ്ങിയ വലിയ ദുരന്തങ്ങൾക്കുള്ള ഏകോപനവും പ്രതികരണ സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനാണ് ഈ പരിശീലനങ്ങൾ നടത്തുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ഇന്ത്യൻ സൈന്യം, ഡൽഹി, ഹരിയാന, യു.‌പി സംസ്ഥാന സർക്കാരുകൾ എന്നിവ ചേർന്നാണ് പരിശീലനം നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...