Tuesday, May 6, 2025 1:11 pm

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച നടപടി സ്വാഗതം ചെയ്യുന്നു : കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ക്രൈസ്തവ സമൂഹം പരിപാവനമായി കരുതുന്ന ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമാക്കിയ മണിപ്പൂര്‍ ഗവര്‍ണറുടെ ഉത്തരവ് പിൻവലിച്ച് നടപടി സ്വാഗതം ചെയ്യുന്നു എന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു. കുക്കി – മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള കലാപഭൂമിയായി മാറിയ മണിപ്പൂരിന്റെ മുറിവ് ഉണക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശക്തമായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തുന്ന നാനാത്വത്തിൽ ഏകത്വം എന്ന മഹത്തരമായ ദർശനം പുലരുന്ന ഭൂമിയായി ഭാരതം തുടരുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിയട്ടെ എന്നും ന്യൂനപക്ഷങ്ങളെ പൂർണമായി വിശ്വാസത്തിൽ എടുത്ത് ഏക ദർശനത്തോടെ മുന്നോട്ട് പോകുന്നതിന് കഴിയട്ടെ എന്നും ആശംസിച്ചു.

ഈസ്റ്റർ ദിനം പ്രവർത്തി ദിനം ആക്കിയ സംസ്ഥാന ഗവർണറുടെ നടപടി തിരുത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തിയ ബന്ധപ്പെട്ടവരെ കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ക്രൈസ്തവസമൂഹത്തിന്റെ പ്രശ്നങ്ങളിൽ കാര്യങ്ങൾ മനസ്സിലാക്കി സംയോജിതമായി തുടർന്നും ഇടപെടുന്നതിന് ഇവർ തയ്യാറാകണമെന്നും ഇതു സംബന്ധിച്ച് കേരള കൗൺസിൽ ഓഫ് ചർച്ചസ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അംഗത്തിനും നിവേദനം നൽകിയിരുന്നു എന്നും സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

0
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ...

മാത്തൂർകാവ് ഭഗവതീക്ഷേത്രത്തിൽ വിളക്കൻപൊലി ഇന്ന്

0
ചെന്നീർക്കര : മാത്തൂർകാവ് ഭഗവതി ക്ഷേത്രോൽസവത്തോടനുബന്ധിച്ച് ഇന്ന് രാത്രി പത്തിന്...

മദ്യപിച്ച് ഡ്യൂട്ടിക്ക് കയറിയ പന്തളം ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവറെ വിജിലൻസ് പിടികൂടി

0
പന്തളം : മദ്യപിച്ചതായി മെഷീനിൽ ഫലംകണ്ടിട്ടും ഡ്യൂട്ടിചെയ്യാൻ സ്റ്റേഷൻ മാസ്റ്റർ...

ആന്ധ്രാപ്രദേശിൽ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം ; വിശദമായ അന്വേഷണം

0
വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആന്ധ്രാപ്രദേശ് സന്ദർശനത്തിനിടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്തിനടുത്ത് രണ്ടിടങ്ങളിലുണ്ടായ...