മുടി അഴകിൻ്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാകാത്തവരാണ് ഭൂരിഭാഗം പെൺകുട്ടികളും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് മുടി കൊഴിച്ചിലും താരനുമൊക്കെ പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ്. മുടി നല്ല ഉള്ളോടെ വളരാൻ വീട്ടിൽ തന്നെ ചില പരിഹാര മാർഗങ്ങളുണ്ട്. ഇത് പലർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം.
കെമിക്കൽ ട്രീറ്റ്‌മെൻ്റുകൾക്ക് പകരം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന പ്രകൃതിദത്തമായ വഴികളാണ് എപ്പോഴും മുടിയ്ക്ക് കൂടുതൽ ഭംഗിയും കരുത്തും നൽകുന്നത്. പാർശ്വഫലങ്ങളില്ലാത്തത് കൊണ്ട് തന്നെ മുടി വളരാനും ഇത് ഏറെ സഹായിക്കും. പോഷകാഹാരകുറവ്, ജീവിതശൈലിയിലെ മാറ്റങ്ങൾ, അന്തരീക്ഷ മലിനീകരണം തുടങ്ങി പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളും മുടി കൊഴിയാൻ കാരണമായേക്കാം. മുടി വളർത്താൻ വീട്ടിൽ അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന കറിവേപ്പില മാത്രം ഉപയോഗിച്ചാൽ മതി.
കറിവേപ്പില- ചെമ്പരത്തി പായ്ക്ക്
മുടി നല്ല ഉള്ളോടെ വളരാൻ സഹായിക്കുന്നതാണ് കറിവേപ്പില. മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ ഇതില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വൈറ്റമിന്‍ ബി എന്നിവയെല്ലാം സഹായിക്കും. ഒരു കപ്പ് കറിവേപ്പിലയും ചെമ്പരത്തിയുടെ പൂവും ചേർത്ത് നന്നായി അരച്ച് എടുക്കുക. ശേഷം ഈ പായ്ക്ക് മുടിയിൽ തേച്ച് പിടിപ്പിച്ച് ഒരു 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. മുടി നല്ല ഉള്ളോടെ വളരാൻ ഈ പയാക്ക് സഹായിക്കും.
മുടി തഴച്ചു വളരാൻ നാടൻ വിദ്യകൾ
കറിവേപ്പിലയിട്ട് എണ്ണ
മുടി അമിതമായി കൊഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ സഹായത്തോടെ കാരണം കണ്ടെത്താൻ ശ്രമിക്കുക. മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ വീട്ടിൽ തന്നെ കാച്ചാൻ കഴിയുന്ന എണ്ണയാണിത്. മുടിയ്ക്ക് നല്ല നിറവും തിളക്കവും കിട്ടാൻ വളരെയധികം സഹായിക്കുന്നതാണ് ഈ എണ്ണ. വെളിച്ചെണ്ണയിൽ ഒരു പിടി കറിവേപ്പിലയിട്ട് തിളപ്പിച്ച് എടുക്കുക. ഇത് തണുത്ത ശേഷം മുടിയിൽ തേച്ച് 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്.
കറിവേപ്പില പായ്ക്ക്
കറിവേപ്പിലയില്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. താരൻ കുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കും. ഒരു പിടി കറിവേപ്പില വെള്ളത്തിൽ കുതിർത്ത് വെയ്ക്കുക, അൽപ്പ സമയത്തിന് ശേഷം ഈ വെള്ളവും ചേർത്ത് നന്നായി കറിവേപ്പില അരച്ച് എടുക്കുക. ഇതൊരു പായ്ക്ക് പോലെ മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. 20 മിനിറ്റിന് ശേഷം മുടി കഴുകി വ്യത്തിയാക്കാം.
കറിവേപ്പില വെള്ളം
മുടി കൊഴിച്ചിൽ മാറ്റാൻ മാത്രമല്ല, മുടിയിലെ അകാലനര തുരത്താനും കറിവേപ്പില ഏറെ നല്ലതാണ്. പണ്ട് കാലം മുതൽ വീട്ടിലെ മുത്തശ്ശിമാരൊക്കെ കറിവേപ്പില ഉപയോഗിച്ചുള്ള എണ്ണയും മറ്റുമാണ് മുടിയിൽ ഉപയോഗിക്കാറുള്ളത്. മുടിയിലെ നര മാറ്റാൻ ഒരു കപ്പ് വെള്ളത്തിൽ ഒരു പിടി കറിവേപ്പിലയിട്ട് നന്നായി തിളപ്പിച്ച് എടുക്കുക. വെള്ളം പകുതിയാകുന്നത് വരെ തിളപ്പിക്കണം. ഇത് ചൂടാറിയ ശേഷം ഇതിലേക്ക് അൽപ്പം വെളിച്ചെണ്ണയും ചേർത്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033