ദുബായ് : എമിറേറ്റ്സ് ഐ.ഡിയിലെ വിവരങ്ങള്‍ പുതുക്കാനും മാറ്റാനും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ.സി.എ) വെബ്സൈറ്റിലും സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയും അപേക്ഷിക്കാം. 50 ദിര്‍ഹം ആണ് ഇതിന്റെ ഫീസ്. പ്രത്യേകിച്ച് രേഖകളൊന്നും ആവശ്യമില്ല.
ഐ.ഡി കാര്‍ഡിലെയും ജനസംഖ്യ രജിസ്ട്രേഷന്‍ സിസ്റ്റത്തിലെയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനാണിതെന്നും യു.എ.ഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് വെബ്സൈറ്റില്‍ വ്യക്തമാക്കി. യു.എ.ഇയിലെ എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും എമിറേറ്റ്സ് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഐ.ഡി കാര്‍ഡ് എടുക്കാനോ പുതുക്കാനോ കാലതാമസം വരുത്തിയാല്‍ പിഴയും ഈടാക്കും. വിവാഹത്തിന് ശേഷമാണ് പലര്‍ക്കും പേരില്‍ മാറ്റം ആവശ്യമായി വരാറുള്ളത്. ഇത്തരം സമയത്തെ മാറ്റങ്ങള്‍ക്ക് അപേക്ഷിക്കാന്‍ വളരെ എളുപ്പമുള്ള സംവിധാനമാണ് ഐ.സി.എ ഒരുക്കിയിട്ടുള്ളത്.