പേശികൾ, ഞരമ്പുകൾ, അസ്ഥികൾ എന്നിവയുടെ ആരോഗ്യം നിലനിർത്തുന്നതിൽ മഗ്നീഷ്യം പ്രധാന പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മഗ്നീഷ്യം സഹായകമാണ്. ആരോഗ്യമുള്ള ശരീരം നിലനിർത്താൻ വേനൽക്കാലത്ത് മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാൽസ്യം പോലെതന്നെ ആവശ്യമായ ധാതുവാണ് മഗ്നീഷ്യം. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഇതാ..
നട്സ്
അണ്ടിപ്പരിപ്പ്, ബദാം, കശുവണ്ടി, ബ്രസീൽ നട്‌സ് എന്നിവ വളരെ ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതുമാണ്. അവയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് മികച്ചതാണ്. നട്സ് കുതിർത്ത് കഴിക്കുകയോ സ്മൂത്തിയിലോ ചേർത്തോ കഴിക്കാവുന്നതാണ്.
സീഡ്സ്
ഫ്ളാക്സ് സീഡ്, ചിയ സിഡ്, മത്തങ്ങ വിത്തുകൾ തുടങ്ങിയ വിത്തുകളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. കോശങ്ങളെ സംരക്ഷിക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്ന മഗ്നീഷ്യം, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്.
വാഴപ്പഴം
രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം വാഴപ്പഴത്തിലുണ്ട്. വാഴപ്പഴം ദിവസവും ഒരെണ്ണം വെച്ച് കഴിക്കാവുന്നതാണ്.
ഇലക്കറികൾ
ഇലക്കറികളിൽ മഗ്നീഷ്യം മാത്രമല്ല ഇരുമ്പ്, മറ്റ് അവശ്യ വിറ്റാമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ തടയാൻ സഹായിക്കും.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.