ദിവസവും ഒരു നേരം മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൽ നൽകുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്താൻ ഫൈബർ അടങ്ങിയ മുളപ്പിച്ച പയർവർഗങ്ങൾ സഹായിക്കുന്നു. മലബന്ധം തടയാൻ സഹായിക്കുന്ന എൻസൈമുകളും അവയിൽ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയറിലും മറ്റും ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിൽ കലോറിയും കുറവാണ്. അത് കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് പ്രോട്ടീൻ ആവശ്യകതകൾ നിറവേറ്റാൻ സഹായിക്കും.
മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനും ഊർജ്ജ നില മെച്ചപ്പെടുത്തുവാനും ഇവ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തുക. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് വിളർച്ചയ്ക്ക് കാരണമാകും. മുളപ്പിച്ച പയർ വർഗങ്ങളിലെ വിറ്റാമിൻ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ഓക്‌സിഡേറ്റീവ് നാശത്തിൽ നിന്ന് കണ്ണുകളുടെ കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുളപ്പിച്ച പയർ വർഗങ്ങളിൽ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയർ വർഗങ്ങൾ പതിവായി കഴിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കുകയും തലയോട്ടിയിലെ താരൻ ഒഴിവാക്കുകയും മുടിയുടെ ഘടനയും വളർച്ചയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആൻ്റിഓക്‌സിഡൻ്റുകൾ കൂടുതലായതിനാൽ പയർവർഗങ്ങൾ അകാല നര തടയുന്നു.