പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടവരാണ് പ്രമേഹരോഗികള്‍. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കും. പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു മുമ്പ് പോഷകാഹാരവിദഗ്ധന്റെ ഉപദേശം തേടണം. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ വൈറ്റമിന്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കാം.
* ന്യൂട്രീഷണല്‍ യീസ്റ്റ് – രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെട്ടു കൊണ്ടേയിരിക്കുകയാണെങ്കില്‍ ന്യൂട്രീഷണല്‍ യീസ്റ്റ് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. വൈറ്റമിന്‍ ബി12 ഇതില്‍ ധാരാളം ഉണ്ടെന്നു മാത്രമല്ല സ്വാഭാവികമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിനു കഴിവുണ്ട്.
* ഫോര്‍ട്ടിഫൈഡ് സെറീയല്‍ – സസ്യാഹാരികള്‍ക്കും വീഗനുകള്‍ക്കും മികച്ച ഭക്ഷണമാണ് വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുള്ള ഫോര്‍ട്ടിഫൈഡ് സെറീയലുകള്‍. ഇവയില്‍ പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും ആവശ്യമായ വൈറ്റമിന്‍ ബി12 ലഭിക്കാന്‍ ഇവ ദിവസവും ഭക്ഷണമാക്കാം.
* മുട്ട – മുട്ട ഇഷ്ടപ്പെടുന്നവര്‍ക്കെല്ലാം സന്തോഷിക്കാം. മുട്ടയില്‍ പ്രോട്ടീന്‍ മാത്രമല്ല വൈറ്റമിന്‍ ബി12 ഉം ധാരാളമായുണ്ട്. അമിനോ ആസിഡുകളും അടങ്ങിയ മുട്ട ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
* പാല്‍ – പാലില്‍ പ്രോട്ടീന്‍ മാത്രമല്ല പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന വൈറ്റമിന്‍ ബി12 ഉം ധാരാളമുണ്ട്. കൊഴുപ്പു കുറഞ്ഞതോ സ്‌കിംഡ് മില്‍ക്കോ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വൈറ്റമിന്‍ ബി12 ലഭിക്കുന്നതിനു പുറമെ പൂരിത കൊഴുപ്പ് കുറയ്ക്കാനും ഇത് സഹായിക്കും.
* ചിക്കന്‍ ലിവര്‍ – വൈറ്റമിന്‍ ബി12 ധാരാളം ഉള്ള ചിക്കന്‍ ലിവര്‍ പ്രമേഹം നിയന്ത്രിക്കാനും സഹായിക്കും. പ്രമേഹരോഗികള്‍ക്ക് മികച്ച ഒരു ഭക്ഷണമാണ് ഇത്.
* ഗ്രീക്ക് യോഗര്‍ട്ട് – പ്രമേഹം നിയന്ത്രിക്കാന്‍ ദിവസവും ഗ്രീക്ക് യോഗര്‍ട്ട് ശീലമാക്കാം. കാര്‍ബോഹൈഡ്രേറ്റ് വളരെ കുറഞ്ഞ പാലുല്‍പന്നമായ ഈ സൂപ്പര്‍ഫുഡ് വൈറ്റമിന്‍ ബി12 നാലും സമ്പുഷ്ടമാണ്. ദിവസവും യോഗര്‍ട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും.