സൗജന്യ ആധാര്‍ പുതുക്കല്‍ ഡിസംബര്‍ 14 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതിയായ സെപ്റ്റംബര്‍ 14 ൽ നിന്നും ഡിസംബര്‍ 14വരെ ആധാര്‍ കാർഡ് സൗജന്യമായി പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. പത്തു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ യുണീക്ക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു ജനങ്ങൾക്ക്. ഇതുപ്രകാരം ഇതുവരെ പുതുക്കാത്തവര്‍ക്ക് ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാവുന്നതാണ്. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍ വഴി സേവനം ലഭിക്കാന്‍ 50 രൂപ ഫീസ് നല്‍കണം. പത്ത് വര്‍ഷം മുമ്പ് ആധാര്‍ എടുത്തവരും ഇതുവരെ പുതുക്കാത്തവര്‍ക്കുമാണ് ഇത് ബാധകം. തിരിച്ചറിയല്‍, വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ http://myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ആധാറില്‍ രേഖപ്പെടുത്തിയ പ്രകാരം പേരും വിലാസവുമുള്ള രേഖകള്‍ ഇതിനായി ഉപയോഗിക്കാം. കാലാവധി തീര്‍ന്നിട്ടില്ലാത്ത പാസ്‌പോര്‍ട്ട്, തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ്, കിസാന്‍ പാസ്ബുക്ക്, ഭിന്നശേഷി കാര്‍ഡ് തുടങ്ങിയവ പരിഗണിക്കും.

പേര് തെളിയിക്കുന്നതിന് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സര്‍വീസ് കാര്‍ഡ്, പെന്‍ഷന്‍ കാര്‍ഡ് തുടങ്ങിയ ഫോട്ടോ പതിച്ച രേഖകളും വിലാസം തെളിയിക്കാന്‍ ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, ഒ.ബി.സി സര്‍ട്ടിഫിക്കറ്റ്, വൈദ്യുതി, വെള്ളം, ടെലഫോണ്‍, പാചകവാതകം എന്നിവയുടെ ബില്ലുകള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി തുടങ്ങിയ രേഖകകളും പരിഗണിക്കാം.മൊബൈല്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈനായി പുതുക്കാൻ കഴിക്കുകയുള്ളു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...